ദളപതി വിജയ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ഈ ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ പതിമൂന്നിന് ആണ് റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണം നേടിയ ഈ ചിത്രം പക്ഷെ ബോക്സ് ഓഫീസിൽ തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചത്. ഇരുനൂറു കോടി ആഗോള കളക്ഷൻ നേടുന്ന ചിത്രമായും ബീസ്റ്റ് മാറി. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഒരു മേക്കിങ് വീഡിയോ പ്രോമോ പുറത്തു വിട്ടിരിക്കുകയാണ് ഇതിന്റെ നിർമ്മാതാക്കൾ ആയ സൺ പിക്ചേഴ്സ്. ഒരു വലിയ മാൾ ഹൈജാക്ക് ചെയ്തു അതിൽ ഉള്ള ജനങ്ങളെ ബന്ദികളാക്കിയ തീവ്രവാദികളിൽ നിന്നും, അവരെ രക്ഷക്കുന്ന ഒരു മുൻ റോ ഉദ്യോഗസ്ഥനായ വീരരാഘവൻ എന്ന കഥാപാത്രത്തെ ആണ് വിജയ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രം ഷൂട്ട് ചെയ്ത മാൾ ആണ് ഇപ്പോൾ പുറത്തു വിട്ട മേക്കിങ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ചിത്രത്തിൽ ചെന്നൈ ഈസ്റ്റ്കോസ്റ്റ് മാൾ ആയി കാണിക്കുന്നത്, പൂർണമായും സെറ്റ് ഇട്ടതാണെന്നു ഈ പ്രോമോ വീഡിയോ നമുക്ക് കാണിച്ചു തരുന്നു. മേക്കിങ് വിഡിയോ ഏപ്രിൽ 24ന് ആണ് റിലീസ് ചെയ്യുക. പ്രശസ്ത നടൻ കൂടിയായ ഡി കെ കിരൺ ആണ് ഈ ചിത്രത്തിന് വേണ്ടി കലാസംവിധാനം നിർവഹിച്ചിരിക്കുന്നത്. നെൽസൻ ബീസ്റ്റിനു മുൻപ് സംവിധാനം ചെയ്ത ശിവകാർത്തികേയൻ ചിത്രം ഡോക്ടറിനും കലാസംവിധാനം നിർവഹിച്ചത് കിരൺ ആയിരുന്നു. പൂജ ഹെഗ്‌ഡെ നായികാ വേഷം ചെയ്ത ബീസ്റ്റ് എന്ന ചിത്രത്തിൽ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.