ഇന്ത്യൻ സിനിമാ പ്രേമികൾ ഒന്നടങ്കം ഇപ്പോൾ കാത്തിരിക്കുന്ന ചിത്രമാണ് പ്രശാന്ത് നീൽ സംവിധാനം ചെയ്തു, റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന കെ ജി എഫ് 2. ബ്രഹ്മാണ്ഡ ഹിറ്റായ കന്നഡ ചിത്രം കെ ജി എഫിന്റെ രണ്ടാം ഭാഗം ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും ഹൈപ്പുള്ള ചിത്രമാണ്. ഏപ്രിൽ പതിനാലിന് ആഗോള റിലീസ് ആയി അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ കഴിഞ്ഞ ദിവസമാണ് പുറത്തു വിട്ടത്. അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്ത ഈ ട്രെയിലറിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. യൂട്യൂബിൽ റെക്കോർഡുകൾ കടപുഴക്കുന്ന ഈ ട്രൈലെർ ലോഞ്ച് ചെയ്യുന്ന ചടങ്ങിൽ, ചിത്രത്തിലെ നായകനായ യാഷ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാണ്. കെ ജി എഫ് 2 റിലീസ് ചെയ്യുന്നതിന് തൊട്ടു മുൻപത്തെ ദിവസമാണ് ദളപതി വിജയ് നായകനായ ബിഗ് ബഡ്ജറ്റ് തമിഴ് ചിത്രമായ ബീസ്റ്റ് റിലീസ് ചെയ്യുന്നത്.
ബോക്സ് ഓഫീസിൽ ബീസ്റ്റും, കെ ജി എഫ് 2 ഉം തമ്മിലുള്ള പോരാട്ടമായാണ് പ്രേക്ഷകർ ഇതിനെ കണക്കാക്കുന്നത്. ഇ യുദ്ധത്തിൽ ആര് ജയിക്കും എന്നതും ഏവരും ആകാംഷയോടെ ഉറ്റു നോക്കുന്നുണ്ട്. എന്നാൽ യാഷ് പറയുന്നത് യുദ്ധം ചെയ്യാനും മത്സരിക്കാനും ഇത് തിരഞ്ഞെടുപ്പല്ല, പകരം സിനിമയാണ് എന്നാണ്. രണ്ടു വലിയ ചിത്രങ്ങൾ അടുത്തടുത്ത് റിലീസ് ചെയ്യുന്നു എന്ന് മാത്രമേ ഉള്ളു എന്നും, താൻ എന്തായാലും ബീസ്റ്റ് കാണും എന്നാണ്. അതുപോലെ വിജയ് ആരാധകർ കെ ജി എഫ് 2 ഉം കാണുമെന്നു താൻ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല, വിജയ് സർ തന്റെ സീനിയർ ആണെന്നും അവരോടൊക്കെ മത്സരിക്കാൻ അല്ല, ബഹുമാനത്തോടെ അവരുടെ ജോലികൾ കാണാനും പഠിക്കാനും ആണ് ഇഷ്ടമെന്നും യാഷ് പറയുന്നു.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.