മമ്മൂട്ടിയെ നായകനാക്കി മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘യാത്ര’. മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ. എസ് രാജശേഖർ റെഡ്‌ഡിയുടെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. നീണ്ട 26 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപത്രമായി വേഷമിടുന്ന തെലുങ്ക് ചിത്രമാണ് യാത്ര. രണ്ട് മാസത്തെ ഡേറ്റ് മാത്രമാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുന്നത്, ഹൈദരാബാദിൽ ഷൂട്ടിംഗ് ഏറെകുറെ പൂർത്തിയാക്കിയ ചിത്രത്തിന്റെ ടീസർ രാജശേഖർ റെഡ്‌ഡിയുടെ പിറന്നാൾ പ്രമാണിച്ചു അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. മമ്മൂട്ടിയുടെ നടത്തിയും ശബ്ദ ഗാമ്പീര്യവും പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി എന്ന് തന്നെ വിശേഷിപ്പിക്കാം. മമ്മൂട്ടി വളരെ അനായസത്തോട് കൂടിയാണ് തെലുങ്ക് ഭാഷ ടീസറിൽ കൈകാര്യം ചെയ്തിരിക്കുന്നത്. 70 എം.എം എന്റർടൈന്മെന്റ്സിന്റെ ബാനറിൽ വിജയ് ചില്ലയും ശശി ദേവിറെഡിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ജനകീയ മുഖ്യമന്ത്രിമാരിൽ ഒരാളായ രാജശേഖർ റെഡ്‌ഡിയുടെ 1475 കിലോമീറ്റർ ഐതിഹാസിക പദയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. വൈ. എസ് രാജശേഖർ റെഡിയുടെ ജൈത്യയാത്രയും കഥാപാത്രത്തെ പരിചയപ്പെടുത്തുവാനുമാണ് സംവിധായകൻ മഹി രാഘവ് ആദ്യ ടീസറിലൂടെ ഉദ്ദേശിച്ചത്. മമ്മൂട്ടിയുടെ തെലുങ്ക് ഡയലോഗ് ഡെലിവറി കണ്ട് തെലുങ്ക് സിനിമ ലോകം ഞെട്ടലോടെ നോക്കി നിൽക്കുകയാണ്. മമ്മൂട്ടി എന്ന നടൻ വൈ. എസ് ആർ എന്ന വ്യക്തിയെ ഒരിക്കലും അനുകരിക്കുകയല്ലയെന്നും വ്യാഖ്യാനിക്കുകയാണന്ന് മഹി രാഘവ് പറയുകയുണ്ടായി. വൈ. എസ് .ആർ എന്ന കഥാപത്രമായിമാറുവാൻ കുറേയേറെ തയ്യാറെടുപ്പുകൾ താരം നടത്തിയെന്ന് മഹി കൂടിച്ചേർത്തു. ഓരോ സംഭാഷണവും മലയാളത്തിൽ എഴുതി കൊടുക്കുകയും അർത്ഥം മനസിലാക്കി കൊടുത്തിന് ശേഷമായിരുന്നു ചിത്രീകരിച്ചതെന്ന് സംവിധായകൻ അഭിപ്രായപ്പെട്ടു. ചിത്രത്തിലെ ഓരോ രംഗത്തിലും വൈ. എസ് ആർ എന്ന മുഖ്യമന്ത്രിയായി മമ്മൂട്ടി ജീവിക്കുകയായിരുന്നുവെന്നും തന്റെ തെലുങ്കിനേക്കാൾ നല്ലതാണ് മമ്മൂട്ടിയുടേത് എന്ന് യാത്ര സംവിധായകൻ മഹി രാഘവ് സൂചിപ്പിക്കുകയുണ്ടായി. വോയ്സ് മോഡലേഷനിലും ഡയലോഗ് ഡെലിവറിയിലും ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂട്ടി.
തന്റെ 250 ആം ചിത്രമായ ഒറ്റക്കൊമ്പൻ അടുത്ത വർഷം വരുമെന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപി. ഈ ചിത്രം ഉപേക്ഷിച്ചെന്ന വാർത്തകൾ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത…
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആനന്ദ് ശ്രീബാല'. അർജുൻ…
1993 ല് റിലീസ് ചെയ്ത, സൂപ്പർ ഹിറ്റ് ജയറാം- രാജസേനൻ ചിത്രമായ മേലേപ്പറമ്പിൽ ആൺവീടിന് രണ്ടാം ഭാഗം. ഗിരീഷ് പുത്തഞ്ചേരി…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കാൻ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂർവം. ഒൻപത് വർഷത്തിന് ശേഷം…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും തമിഴ് സൂപ്പർസ്റ്റാർ രജനികാന്തും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർ ഹിറ്റായ മണി രത്നം ചിത്രം ദളപതിയും റീ…
This website uses cookies.