[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലിന്റെ ഇരുപതാം നൂറ്റാണ്ടിന്റെ ഓർമ്മകളുണർത്തി പ്രണവ് മോഹൻലാലിൻറെ ഇരുപത്തിയൊന്നാം നൂറ്റാണ്ട്..!

മലയാള സിനിമയിലെ എക്കാലത്തെയും പോപ്പുലറായ ഒരു ഡോൺ കഥാപാത്രം ആയിരുന്നു കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നമ്മുക്ക് നൽകിയ സാഗർ ഏലിയാസ് ജാക്കി. റെക്കോർഡ് ബ്രേക്കിംഗ് ഹിറ്റ് ആയി മാറിയ ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെയാണ് നമ്മുക്ക് ഈ കഥാപാത്രത്തെ ലഭിച്ചത്. 1987 ഇൽ കെ മധു സംവിധാനം ചെയ്‌തു എസ് എൻ സ്വാമി രചിച്ചു പുറത്തു വന്ന ഈ മോഹൻലാൽ ചിത്രം അതുവരെയുള്ള സകല കളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞ ഇൻഡസ്ട്രി ഹിറ്റായി മാറി ഇവിടെ. മുപ്പത്തിയൊന്നു വർഷങ്ങൾക്കു ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ ഓർമ്മകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അലയടിക്കുകയാണ്. കാരണം മറ്റൊന്നുമല്ല, മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനാവുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പേര് ഇന്ന് ലോഞ്ച് ചെയ്തു. അരുൺ ഗോപി സംവിധാനം ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ പേര് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നാണ്.

അരുൺ ഗോപി തന്നെ തിരക്കഥയും ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് പുലി മുരുകനും രാമലീലയും പോലുള്ള ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നിർമ്മിച്ച ടോമിച്ചൻ മുളകുപാടം ആണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഓർമ്മകൾ പേര് കൊണ്ട് ഉണർത്തുന്നുണ്ടെങ്കിലും, ആ ചിത്രം പോലെ ഒരു ഡോൺ സ്റ്റോറി അല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ട് പറയാൻ പോകുന്നത് എന്ന് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററിൽ തന്നെ സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊരു ആക്ഷൻ അഡ്വെഞ്ചർ ത്രില്ലർ ആയിരിക്കും എന്നാണ് സൂചന. പ്രണവിന്റെ ആദ്യ ചിത്രമായ ആദി ഈ വർഷം ജനുവരിയിൽ ആണ് റിലീസ് ചെയ്തത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ ആദിയിൽ പാർക്കർ എന്ന സംഘട്ടന രീതിയിലൂടെയാണ് പ്രണവ് പ്രേക്ഷകരുടെ കയ്യടി നേടിയത് എങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പ്രണവ് സർഫിങ് നടത്തിയാണ് പ്രേക്ഷകരെ ഞെട്ടിക്കാൻ പോകുന്നത് എന്നാണ് ടൈറ്റിൽ പോസ്റ്റർ നൽകുന്ന സൂചന.

പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കാൻ പോകുന്നത് അഭിനന്ദം രാമാനുജൻ ആണ്. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് ഗോപി സുന്ദർ ആണ്. ഈ വർഷം ക്രിസ്മസിന് റിലീസ് ചെയ്യാൻ പാകത്തിന് ആയിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ട് ചിത്രീകരണം നടക്കുക. ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തു വിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ഒരുക്കി അരങ്ങേറിയ അരുൺ ഗോപിയുടെയും രണ്ടാമത്തെ ചിത്രമാണ് ഇത്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.