മലയാള സിനിമയിലെ എന്നല്ല, ഇന്ത്യൻ സിനിമയിലെ തന്നെ ഇതിഹാസമാണ് പ്രിയദർശൻ എന്ന സംവിധായകൻ. ഏകദേശം നൂറിനടുത്തു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം അഞ്ചു ഭാഷകളിൽ ആണ് സിനിമകൾ ഒരുക്കിയത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും കരസ്ഥമാക്കി. മലയാളത്തിൽ ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള സംവിധായകൻ ആണ് പ്രിയദർശൻ. പലപ്പോഴും പൂർത്തിയാവാത്ത തിരക്കഥകളും ആയി ഷൂട്ടിംഗ് തുടങ്ങി വമ്പൻ വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള ചരിത്രം ഉണ്ട് പ്രിയദര്ശന്. എന്നാൽ മുഴുവൻ പൂർത്തിയാക്കിയ തിരക്കഥയുമായും ക്ലാസിക് ചിത്രങ്ങൾ അദ്ദേഹം നമ്മുക്ക് സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ വെട്ടം എന്ന ചിത്രത്തിലെ സൂപ്പർ ഹിറ്റായ ഒരു കോമഡി സീൻ രചിച്ച കഥ പറയുകയാണ് പ്രിയദർശൻ.
ദിലീപ് നായകനായ ആ ചിത്രത്തിലെ ഒരു വിമാന രംഗം ആണത്. വിമാനത്തിനുള്ളിൽ നടക്കുന്ന ആ ഹാസ്യ രംഗം ഷൂട്ട് ചെയ്യാൻ പ്രിയദർശൻ സെറ്റിൽ വന്നപ്പോൾ തിരക്കഥ കയ്യിൽ ഇല്ല. പെട്ടെന്ന് എഴുതാം എന്നു വെച്ചപ്പോൾ ഒരു പേപ്പർ പോലും ആരുടെയും കയ്യിൽ ഇല്ല. ഷൂട്ട് വൈകിക്കാനും പറ്റില്ല എന്നത് കൊണ്ട് പ്രിയദർശൻ ആ രംഗം എഴുതിയത്, തന്റെ കയ്യിൽ ഉള്ള വിൽസ് സിഗരട്ടിന്റെ പാക്കറ്റ് കീറി എടുത്തു അതിലാണ്. അങ്ങനെ എഴുതിയ ആ രംഗം പിന്നീട് വലിയ ഹിറ്റായി മാറുകയും ചെയ്തു. സിബി കെ തോമസ്, ഉദയ കൃഷ്ണ, പ്രിയദർശൻ എന്നിവർ ചേർന്നാണ് വെട്ടം എന്ന ചിത്രം രചിച്ചത്. 2004 ഇൽ ആണ് ഈ കോമഡി ചിത്രം റിലീസ് ചെയ്തത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.