[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എറണാകുളം കവിതയിൽ 12 തവണ കണ്ട ആ സൂപ്പർഹിറ്റ് ചിത്രം; ചെമ്പൻ വിനോദ് പറയുന്നു..!

ഇന്ന് മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ചെമ്പൻ വിനോദ്. ഹാസ്യ വേഷങ്ങളും വില്ലൻ വേഷങ്ങളും നായക വേഷങ്ങളും തുടങ്ങി എല്ലാത്തരം റോളുകളും ചെയ്ത് കയ്യടി വാങ്ങിയിട്ടുള്ള ചെമ്പൻ വിനോദ് ഒരു നിർമ്മാതാവും അതുപോലെ തിരക്കഥാ രചയിതാവും കൂടിയാണ്. ഇപ്പോൾ ഒരുപിടി മികച്ച ചിത്രങ്ങളുമായി എത്താൻ ഒരുങ്ങുകയാണ് ഈ നടൻ. ഏതായാലും കഴിഞ്ഞ ദിവസം നടന്ന പൂച്ചക്കൊരു മൂക്കുത്തി റീയൂണിയൻ എന്ന ക്ലബ് ഹൗസ് സംവാദത്തിൽ ചെമ്പൻ വിനോദ് പറഞ്ഞ കാര്യങ്ങൾ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. മോഹൻലാൽ, പ്രിയദർശൻ എന്നിവരുടെ കടുത്ത ആരാധകൻ ആയ താൻ, ഇവരുടെ റെക്കോർഡ് ഹിറ്റ് ആയ കിലുക്കം എന്ന ചിത്രം എറണാകുളം കവിത തീയേറ്ററിൽ കണ്ടത് 12 തവണ ആണെന്ന് ചെമ്പൻ വിനോദ് പറയുന്നു.

അതുപോലെ ചെമ്പൻ ആദ്യമായി മോഹൻലാൽ- പ്രിയദർശൻ ടീമിനൊപ്പം ജോലി ചെയ്ത ചിത്രമാണ് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഒപ്പം. അതിൽ താൻ ജോയിൻ ചെയ്ത ദിവസം തന്നെ ഷൂട്ട് ചെയ്തത് ആ ചിത്രത്തിലെ സൂപ്പർഹിറ്റ് കോമഡി രംഗം ആയിരുന്നു എന്നും ചെമ്പൻ ഓർക്കുന്നു. മാമുക്കോയയും ചെമ്പൻ വിനോദും തകർത്തഭിനയിച്ച ആ രംഗം തീയേറ്ററുകളിൽ വലിയ പൊട്ടിച്ചിരി ആണ് ഉണ്ടാക്കിയത്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലേക്കും പ്രിയദർശൻ ചെമ്പൻ വിനോദിനെ ക്ഷണിച്ചിരുന്നു. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ തിരക്കുകളിൽ ആയത് കൊണ്ട് ചെമ്പന് ആ ചിത്രം ചെയ്യാൻ സാധിച്ചില്ല. മങ്ങാട്ടച്ഛൻ എന്ന റോൾ ആയിരുന്നു ചെമ്പന് വേണ്ടി പ്രിയൻ കരുതി വെച്ചത്. പിന്നീട് ആ വേഷം ചെയ്തത് ഹരീഷ് പേരാടി ആണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.