റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തു മഞ്ജു വാര്യർ നായികാ വേഷം ചെയ്ത പ്രതി പൂവൻ കോഴി എന്ന ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്. പ്രേക്ഷകരോടൊപ്പം നിരൂപകരും ഗംഭീര വാക്കുകൾ ആണ് ഈ ചിത്രത്തെ കുറിച്ചു പറയുന്നത്. മാധുരി എന്ന ലീഡ് റോൾ ചെയ്ത മഞ്ജു വാര്യരുടെ അസാമാന്യ പ്രകടനവും അതുപോലെ ഈ ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ നടനായി കൂടി അരങ്ങേറ്റം കുറിച്ച റോഷൻ ആൻഡ്രൂസിന്റെ അഭിനയ മികവും ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഉണ്ണി ആർ ആണ്. ഇപ്പോഴിതാ പ്രതി പൂവൻ കോഴി കണ്ട പ്രശസ്ത രചയിതാവായ, ബോബി- സഞ്ജയ് ടീമിലെ സഞ്ജയ് പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്.
വളരെ പ്രാധാന്യം ഉള്ള ഒരു ചിത്രമാണ് പ്രതി പൂവൻ കോഴി എന്നും അതോടൊപ്പം മലയാള സിനിമയിലെ ഏറ്റവും മികച്ച ക്‌ളൈമാക്‌സുകളിൽ ഒന്ന് കൂടിയാണ് പ്രതി പൂവൻ കോഴിയിലെ ക്‌ളൈമാക്‌സ് എന്നും സഞ്ജയ് പറയുന്നു. റോഷൻ ആൻഡ്രൂസ് ഒരു നടൻ എന്ന നിലയിലും ഗംഭീര പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത് എന്നും മലയാള സിനിമയ്ക്കു പുതിയ ഒരു മികവുറ്റ നടനെ കൂടി കിട്ടിയിരിക്കുകയാണ് എന്നും സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു. വളരെ നല്ല ചിത്രമാണ് ഇതെന്നും ഒരു മികച്ച സന്ദേശം കൂടി നൽകുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി എന്നും എല്ലാത്തരം പ്രേക്ഷകരും ഒരേ സ്വരത്തിൽ ആണ് അഭിപ്രായപ്പെടുന്നത്. അനുശ്രീ, അലൻസിയർ, ഗ്രേസ് ആന്റണി തുടങ്ങിയവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ കൂടുതലും രചിച്ചത് ബോബി- സഞ്ജയ് ടീം ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.