നീത പിള്ളൈ, ജിജി സ്കറിയ, സനൂപ് ഡി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകൻ എബ്രിഡ് ഷൈൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ദി കുങ്ഫു മാസ്റ്റർ എന്ന പുതിയ ചിത്രം ഇപ്പോൾ മികച്ച പ്രതികരണം നേടി കേരളത്തിലെ തീയേറ്ററുകളിൽ മുന്നേറുകയാണ്. ഫുൾ ഓൺ സ്റ്റുഡിയോ ഫ്രെയിംസ് നിർമ്മിച്ച ഈ ചിത്രം മാർഷ്യൽ ആർട്സിനു പ്രാധാന്യം നൽകിയ ഒരു ആക്ഷൻ റിവഞ്ച് ഡ്രാമയാണ്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന് പ്രശംസയുമായി പ്രശസ്ത യുവ താരം നിവിൻ പോളി മുന്നോട്ടു വന്നിരുന്നു. അത്ര ഗംഭീരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് നിവിൻ പറഞ്ഞത്. ഇപ്പോഴിതാ പ്രശസ്ത രചയിതാവായ സജീവ് പാഴൂരും ഈ ചിത്രത്തേയും എബ്രിഡ് ഷൈനേയും അഭിനന്ദിച്ചു മുന്നോട്ടു വന്നിരിക്കുകയാണ്.
തന്റെ ഫേസ്ബുക് പേജിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇപ്രകാരം, വിശ്വസിക്കാവുന്ന ബ്രാൻഡാണ് എബ്രിഡ് ഷൈൻ. നാല് സിനിമകൾ, അത് നാല് തരം. ഇതിപ്പോ നല്ല ഒന്നാന്തരം ഇടിപ്പടം, കുങ്ങ് ഫു മാസ്റ്റർ. ച റ പറ ഷോട്ടുകൾ വെട്ടിമുറിക്കാതെ, സ്റ്റണ്ട് മാസ്റ്ററില്ലാതെ സംവിധായകൻ തന്നെ കോറിയോഗ്രഫി ചെയ്ത ഇടിയുടെ വെടിക്കെട്ടാണ് രണ്ടാം പകുതി. നിത, എന്തൊരു കമിറ്റഡായ ആർട്ടിസ്റ്റാണ്. സ്റ്റണ്ട് മാസ്റ്ററില്ലാതെ എബ്രിഡ് ഷൈൻ തന്നെയാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് എന്നത് ഈ പോസ്റ്റ് കണ്ടപ്പോഴാണ് പലർക്കും മനസ്സിലായത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, കേശു ഈ വീടിന്റെ നാഥൻ എന്നീ ചിത്രങ്ങൾ രചിച്ച ആളാണ് സജീവ് പാഴൂർ.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.