കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കാൻ പോകുന്ന മലൈക്കോട്ടൈ വാലിബൻ ആണ് പ്രഖ്യാപന സമയം മുതൽ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്ന ഒരു ചിത്രം. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടമാരിലൊരാളും സംവിധായകന്മാരിലൊരാളും ആദ്യമായി കൈകോർക്കുന്നു എന്നത് തന്നെയാണ് ഈ ചിത്രത്തെ ചർച്ചാ വിഷയമാക്കുന്നത്. അടുത്തയാഴ്ച രാജസ്ഥാനിലെ ജയ് സാൽമീറിൽ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രം രചിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ചേർന്ന് സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തായ പി എസ് റഫീഖ് ആണ്. ഈ ചിത്രത്തെ കുറിച്ച് ദി ക്യൂവിന് അദ്ദേഹം നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ താരമായ മോഹൻലാലിനെ നായകനാക്കി ചെയ്യുന്ന ഈ ചിത്രം അടുത്തിടെയുണ്ടായ ഒരു മോശം സമയത്തിൽ നിന്നുള്ള അദ്ദേഹത്തിന്റെ തിരിച്ചു വരവാകുമോ എന്ന ചോദ്യത്തിന് റഫീഖ് നൽകുന്ന മറുപടി ശ്രദ്ധേയമാണ്. ഇന്ത്യന്‍ സിനിമയില്‍ എന്നല്ല, ലോക സിനിമയിലെ തന്നെ നടന്മാരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍ എന്നും, അദ്ദേഹം ഈ ചിത്രത്തിലെ കഥാപാത്രം അതിമനോഹരമായും അനായാസമായും ചെയ്യുമെന്ന് തനിക്കും ലിജോക്കും ഉറപ്പുണ്ടെന്നും പി എസ് റഫീഖ് പറയുന്നു.
എല്ലാ കലാകാരന്മാരുടെയും കരിയറില്‍ നല്ലതും ചീത്തതുമുണ്ടാകുമെന്ന് പറഞ്ഞ റഫീക്ക്, ഒരു നടനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ലഭിക്കുന്ന വേഷങ്ങളാണ് അയാളെ നിര്‍ണ്ണയിക്കുന്നത് എന്നും കൂട്ടിച്ചേർത്തു. എന്നാൽ അത്തരത്തിൽ ഒരു ഗ്യാപ് മോഹൻലാൽ എന്ന നടനുണ്ടായിട്ടുണ്ടെന്ന് വ്യക്തിപരമായി തനിക്ക് അഭിപ്രായമില്ലെന്നും, മുഴുവന്‍ സമയവും കലയില്‍ ജീവിക്കുന്ന കലാകാരനെന്ന നിലയില്‍ അദ്ദേഹമെല്ലാക്കാലത്തും ശക്തനാണ് എന്നും റഫീഖ് വിശദീകരിച്ചു. പതിറ്റാണ്ടുകളായി ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ ഏതാനും ചിത്രങ്ങളുടെ പരാജയത്തിന്റെ അളവുകോൽ വെച്ചല്ല അളക്കേണ്ടതെന്നും, അവര്‍ക്ക് അവരുണ്ടാക്കിയ, അവരുടേതായ ശക്തമായ ഒരു സ്‌പേസ് എപ്പോഴും ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആ സ്‌പേസില്‍ എന്തെങ്കിലും വിടവുണ്ടായിട്ടുണ്ടെന്ന് പ്രേക്ഷകന് തോന്നലുണ്ടെങ്കില്‍ ആ വിടവ് നികത്തുന്ന സിനിമയായിരിക്കും മലൈക്കോട്ടെെ വാലിബനെന്നു തനിക്കും ലിജോക്കും പൂർണ്ണ വിശ്വാസമുണ്ടെന്നും, മോഹന്‍ലാലിനെപ്പോലെയുള്ള ഒരു വലിയ നടന്‍ തങ്ങളെ പൂർണ്ണമായി വിശ്വസിച്ചു കൂടെ നിൽക്കുമ്പോൾ ആ വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ തങ്ങൾ പരമാവധി ശ്രമിക്കുമെന്നും പി ഐഎസ് റഫീഖ് കൂട്ടിച്ചേർത്തു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
This website uses cookies.