മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എസ് എൻ സ്വാമി രചിച്ച്, കെ മധു സംവിധാനം ചെയ്ത ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. വലിയ പ്രേക്ഷക പ്രതീക്ഷകൾക്ക് നടുവിൽ തീയേറ്ററുകളിലെത്തിയ ഈ ചിത്രം, സമ്മിശ്ര പ്രതികരണമാണ് നേടിയത്. ബോക്സ് ഓഫീസിലും നേട്ടമുണ്ടാക്കാൻ കഴിയാതെ പോയ ഈ ചിത്രം കഴിഞ്ഞ ദിവസമാണ് ഒറ്റിറ്റി റിലീസായി നെറ്റ്ഫ്ലിക്സിലെത്തിയത്. ഒറ്റിറ്റി റിലീസായ നിമിഷം മുതൽ ഒട്ടേറെ ട്രോളുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ കാസ്റ്റിങ് മുതൽ, കഥയും കഥാ സന്ദർഭങ്ങളും പ്രകടനങ്ങളുമൊക്കെ ട്രോളിന് വിധേയമായിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തെ വിമർശിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുന്നത് പ്രശസ്ത സാഹിത്യകാരനായ എൻ എസ് മാധവനാണ്. ചിത്രത്തിൽ ഒട്ടേറെ പ്രശ്നങ്ങൾളുണ്ടെന്നും അത് വളരേ വലുതാണെന്നും എൻ എസ് മാധവൻ പറയുന്നു.
തന്റെ ട്വിറ്റർ അക്കൗണ്ടിൽ അദ്ദേഹം കുറിച്ച വാക്കുകൾ ഇങ്ങനെ, ” സിബിഐ 5 ദി ബ്രെയിൻ എന്ന ചിത്രം നെറ്റ്ഫ്ലിക്സില്‍ കണ്ടു. നിത്യഹരിതനായ മമ്മൂട്ടിക്ക് കയ്യടി. എന്നാൽ സിനിമയിൽ ഏറെ പ്രശ്നങ്ങളുണ്ട്… വലുത് തന്നെയാണ്.. വൈഫൈയോ ബ്ലൂടൂത്തോ ഇല്ലാത്ത വിമാനത്തിനുള്ളില്‍ വച്ച് എങ്ങനെയാണ് കൊല്ലപ്പെട്ടയാളിന്റെ പേസ്മേക്കര്‍ കൊലയാളി ഹാക്ക് ചെയ്യുന്നത്? സാങ്കേതികവിദ്യയെക്കുറിച്ച് ഒട്ടും ധാരണകളില്ലാതെയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്”. പ്രശസ്തമായ സിബിഐ സീരീസിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദി ബ്രെയിൻ നിർമ്മിച്ചത് സ്വർഗചിത്രയുടെ ബാനറിൽ അപ്പച്ചനാണ്. മമ്മൂട്ടിക്കൊപ്പം രഞ്ജി പണിക്കർ, അനൂപ് മേനോൻ, രമേശ് പിഷാരടി, സായ് കുമാർ, ആശ ശരത്, പ്രശാന്ത് അലക്സാണ്ടർ, സൗബിൻ ഷാഹിർ, ദിലീഷ് പോത്തൻ, ജഗതി ശ്രീകുമാർ, മുകേഷ് തുടങ്ങി ഒട്ടേറെ പേർ ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.