[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൃഥ്വിരാജ്- ബ്ലെസി ടീമിന്റെ ആട് ജീവിതം പൂർത്തിയായി; പുത്തൻ ചിത്രം പുറത്ത് വിട്ട് പൃഥ്വിരാജ്

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആട് ജീവിതം. ബെന്യാമിൻ രചിച്ച പ്രശസ്തമായ നോവൽ ആസ്പദമാക്കി ബ്ലെസി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായിരിക്കുകയാണ്. രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗ് കൂടി കഴിഞ്ഞാൽ ചിത്രം പൂർത്തിയാവുമെന്നു പൃഥ്വിരാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ജോർദാനിൽ വെച്ചായിരുന്നു ഈ ചിത്രത്തിന്റെ അവസാനത്തെ ഷെഡ്യൂൾ നടന്നത്. ഇപ്പോഴിതാ ചിത്രം പൂർത്തിയായി എന്ന് പറഞ്ഞു കൊണ്ട് ഒരു ചിത്രം പൃഥ്വിരാജ് പുറത്തു വിട്ടിരിക്കുകയാണ്. ഇതിനു വേണ്ടി വലിയ രീതിയിലാണ് പൃഥ്വിരാജ് ശരീര ഭാരം കുറച്ചത്. എന്നാൽ അതിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സമയത്തു, പൃഥ്വിരാജ് എടുത്തു പറഞ്ഞത്, അതൊന്നുമല്ല ഈ ചിത്രത്തിലെ ശരിക്കുമുള്ള ലുക്ക് എന്നാണ്. ഈ ചിത്രങ്ങളിൽ കണ്ടതിലും കൂടുതൽ താൻ മെലിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. ഇപ്പോഴിതാ അതിന്റെ ഒരു സാമ്പിൾ എന്നത് പോലെ ഇതിലെ തന്റെയൊരു ചിത്രം പൃഥ്വിരാജ് പുറത്തു വിട്ടു കഴിഞ്ഞു.

“14 വർഷങ്ങൾ, ആയിരം പ്രതിബന്ധങ്ങൾ, ദശലക്ഷം വെല്ലുവിളികൾ, ഒരു മഹാമാരിയുടെ മൂന്നു തരംഗങ്ങൾ… ഒരു അതിമനോഹരമായ കാഴ്ച! ബ്ലെസിയുടെ #ആടുജീവിതം … പായ്ക്ക് അപ്പ്!”, എന്നാണ് ചിത്രം പങ്കു വെച്ച് കൊണ്ട് പൃഥ്വിരാജ് കുറിച്ചത്. വലിയ ശ്രദ്ധയാണ് ഈ ചിത്രമിപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും നേടുന്നത്. ആടുജീവിതത്തിന് വേണ്ടി താൻ രൂപമാറ്റം നടത്തിയ അവസ്ഥയിലെ ലുക്ക് ആരും കണ്ടിട്ടില്ല എന്നും, അതിന്റെ ഏറ്റവും തീവ്രമായ അവസ്ഥയിലെ സീനുകളോ, സ്റ്റില്‍സോ, ഒന്നും പുറത്ത് വിട്ടിട്ടില്ല എന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. അത് പൂർണ്ണമായും സിനിമയിലോ അല്ലെങ്കിൽ, സിനിമ റിലീസ് ചെയ്യുന്നതിന് മുൻപുള്ള ടീസർ, ട്രൈലെർ എന്നവയിലോ മാത്രമേ കാണാൻ കഴിയു എന്നും അദ്ദേഹം പറഞ്ഞു. കെ യു മോഹനൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ആട് ജീവിതം എഡിറ്റ് ചെയ്യാൻ പോകുന്നത് ശ്രീകർ പ്രസാദാണ്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഗാനങ്ങളും പശ്‌ചാത്തല സംഗീതവുമൊരുക്കിയ ഈ ചിത്രത്തിന്, റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ് ചെയ്യുന്നു. അമല പോൾ, റിക് അബി, താലിബ് മുഹമ്മദ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

webdesk

Recent Posts

‘ആശാൻ’ : സിനിമയ്ക്കുള്ളിലെ സിനിമയുമായി ജോൺപോള്‍ ജോര്‍ജ്ജ്

സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…

2 days ago

ധ്യാൻ ശ്രീനിവാസൻ – ലുക്മാൻ ചിത്രം ‘വള’ സെപ്റ്റംബർ 19 ന്

ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…

3 days ago

കാന്താര ചാപ്റ്റർ -1 റിലീസ് ഒക്ടോബർ 2ന്. വിതരണം പൃഥ്വിരാജ് പ്രൊഡക്ഷൻസ്.

ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…

4 days ago

നിവിൻ പോളി ചിത്രം ” ബേബി ഗേൾ ” ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി.

ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്‌…

4 days ago

“വരവ് “അറിയിച്ച് ഷാജി കൈലാസും ജോജു ജോർജും.

ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…

3 weeks ago

പുതു വർഷത്തിൽ പുത്തൻ ചുവട് വെയ്പ്പുമായി ലിസ്റ്റിൻ സ്റ്റീഫന്റെ സൗത്ത് സ്റ്റുഡിയോസ്

പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…

3 weeks ago

This website uses cookies.