ഉണ്ണി മുകുന്ദനും അപര്ണാ ബാലമുരളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഉണ്ണി മുകുന്ദൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലൊക്കേഷൻ വീഡിയോ വഴി ഈ ചിത്രം പൂർത്തിയായതായി അറിയിച്ചത്. ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കഴിഞ്ഞ മാസം ചെറുതോണിയിൽ ആണ് ആരംഭിച്ചത്. പേരിടാത്ത ഈ ചിത്രം അരുണ്ബോസ് ആണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകന് സലിം അഹമ്മദ് നിര്മ്മിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഡിസംബറില് എറണാകുളത്ത് ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇടയ്ക്കു നിർത്തി വെച്ച ഇതിന്റെ ഷൂട്ടിംഗ് പിന്നീട് ജനുവരിയിൽ ആണ് ആരംഭിച്ചത്.
ടോവിനോ തോമസ് നായകനായ ലൂക്കയ്ക്ക് ശേഷം അരുണും മൃദുല് ജോര്ജും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കൂടിയാണിത്. മാലാപാര്വ്വതി, ജൂഡ് ആന്റണി ജോസെഫ്, ജാഫര് ഇടുക്കി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം മേപ്പടിയാൻ ആണ്. ഉണ്ണി മുകുന്ദൻ തന്നെ നിർമ്മിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് ആയി മാറിയിരുന്നു. ജയകൃഷ്ണന് എന്ന നാട്ടിന്പുറത്തുകാരനായിട്ടു ഉണ്ണി മുകുന്ദൻ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു മോഹൻ ആണ്. മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രം ട്വൽത് മാൻ ആയിരിക്കും ഉണ്ണി അഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രം. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയിൽ അതിഥി വേഷം ചെയ്ത് കൊണ്ടും ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. ഒറ്റിറ്റി റിലീസ് ആയാണ് ബ്രോ ഡാഡി എത്തിയത്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.