മലയാളികളുടെ കാത്തിരിപ്പിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഒടിയൻ എത്തുകയാണ്. മലയാളത്തിൽ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ചിത്രമായ ഒടിയൻ ഷൂട്ടിംഗ് പൂർത്തിയാക്കി മറ്റ് പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെയാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായത്. മാസങ്ങളോളം നീണ്ട ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത് ഉത്തർപ്രദേശിലെ വാരണാസിയിൽ ആണ്. ചിത്രത്തിനായി തന്റെ കരിയറിലെ ഏറ്റവും വലിയ മേക്കോവർ നടത്തിയ മോഹൻലാൽ മുൻപ് ഞെട്ടിച്ചിരുന്നു. മാസങ്ങൾ നീണ്ട ഷൂട്ടിംഗ് ഇടവേളയിൽ മോഹൻലാൽ ചിത്രത്തിനായി വലിയ രൂപമാറ്റം നടത്തി. പാലക്കാട് തേങ്കുറിശ്ശി ആണ് ചിത്രത്തിൻറെ പ്രധാന കഥാപരിസരം അതുകൊണ്ടുതന്നെ ചിത്രത്തിൻറെ പ്രധാന ഷൂട്ടിംഗ് പാലക്കാടായിരുന്നു.
രണ്ടാമൂഴത്തിന് മുൻപ് സംവിധായകൻ വി. എ. ശ്രീകുമാർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ തന്നെ ചിത്രം വലിയ പ്രതീക്ഷ നിലനിർത്തിയിരുന്നു. അതിനൊത്ത വാർത്തകൾ തന്നെയാണ് ചിത്രത്തിന്റെ അണിയറയിൽ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ദിവസങ്ങളോളം നീണ്ട ഷൂട്ടിങ് ആണ് ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനായി ഒരുക്കിയത്. പുലിമുരുകന് വേണ്ടി ത്രസിപ്പിക്കുന്ന ആക്ഷൻ ഒരുക്കിയ പീറ്റർ ഹെയിൻ തന്നെയാണ് ഈ ചിത്രത്തിന് വേണ്ടിയും ആക്ഷൻ ഒരുക്കിയത്. ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നും ഉൾപ്പെടെ വമ്പൻ താരങ്ങൾ ചിത്രത്തിനായി എത്തിയതും വലിയ വാർത്തയായി. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രകാശ് രാജാണ്. മഞ്ജുവാര്യർ ചിത്രത്തിൽ നായികയായി എത്തുന്നു. ബോളിവുഡിലെ പ്രശസ്ത നടൻ മനോജ് ജോഷി ചിത്രത്തിൽ എത്തിയതും വലിയ ചർച്ചയായിരുന്നു. ഷാജി കുമാർ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ആശിർവാദ് ഫിലിംസ് നിർമ്മിച്ച ചിത്രം വമ്പൻ റിലീസായി എത്തുന്നതും കാത്ത് ആരാധകർ ഒരുങ്ങിയിരിക്കുകയാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.