ഇന്ത്യൻ സിനിമയിലെ വമ്പൻ സിനിമാ ഇൻഡസ്ട്രികളിലൊന്നായ തെലുങ്ക് സിനിമാ വ്യവസായം സ്തംഭിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. അവിടുത്തെ തൊഴിലാളികളുടെ സമരമാണ് കാരണം. സിനിമ മേഖലയെ മുഴുവനായും സ്തംഭിപ്പിച്ച് കൊണ്ടാണ് ഇപ്പോഴീ സമരം ആരംഭിച്ചിരിക്കുന്നത്. വേതനം കൂട്ടണം എന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഇപ്പോൾ ഈ സമരവുമായി തെലുങ്കു സിനിമയിലെ തൊഴിലാളി യൂണിയനുകൾ മുന്നോട്ടു പോകുന്നത്. 2000 തൊഴിലാളികള്‍ നടത്തുന്ന സമരം ഇപ്പോൾ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളെ വരെ ബാധിച്ചു കഴിഞ്ഞെന്നാണ് സൂചന. തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന് മുന്നിലാണ് ഈ സമരം സംഘടിപ്പിച്ചിരിക്കുന്നത്. 24 സിനിമ തൊഴിലാളി സംഘടനകളാണ് ഈ വേതന സമരത്തിന്റെ ഭാഗമായി മുന്നോട്ടു വന്നിട്ടുള്ളതു. കെ ജി എഫിന് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന പ്രഭാസിന്റെ സലാര്‍, ചിരഞ്ജീവിയുടെ വാള്‍ട്ടയര്‍ വീരയ്യ, രാം ചരണ്‍-ഷങ്കർ ചിത്രം ഉൾപ്പെടെയുള്ളവയോക്കെ ചിത്രീകരണം മുടങ്ങിയ അവസ്ഥയിലാണ്.
കൂടുതൽ ദിവസങ്ങളിലേക്ക് ഈ സമരം നീണ്ടു പോയാൽ വമ്പൻ നഷ്ടമായിരിക്കും വലിയ ചിത്രങ്ങളുടെ നിർമ്മാതാക്കൾക്കും അതുപോലെ ഇന്ഡസ്ട്രിക്ക് തന്നെയും സംഭവിക്കുകയെന്നു റിപ്പോർട്ടുകൾ പറയുന്നു. തെലുങ്ക് ഫിലിം ചേമ്പര്‍, ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍, ഫിലിം ഇന്‍ഡസ്ട്രി എംപ്ലോയീസ് ഫെഡറേഷന്‍ എന്നിവ വേതന വിഷയത്തിൽ ഒരു തീരുമാനവും അറിയിക്കുന്നില്ല എന്ന ആക്ഷേപവും തൊഴിലാളികൾക്കുണ്ട്. 500 മുതല്‍ 1500 രൂപ വരെയാണ് ഇപ്പോൾ തെലുങ്കിൽ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന പ്രതിഫലം. ഇത് ഉയർത്തണമെന്നാണ് അവരുടെ ആവശ്യം. അതുപോലെ കൃത്യ സമയത്തു വേതനം നല്കാൻ പല നിർമ്മാതാക്കളും തയ്യാറാവുന്നില്ല എന്നും ഇപ്പോഴും ഒട്ടേറെ തൊഴിലാളികൾക്ക് പല നിർമ്മാതാക്കളും പണം നല്കാനുണ്ടെന്നും അവർ പറയുന്നു. ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കും വരെ സമരം തുടരാനാണ് തൊഴിലാളികളുടെ തീരുമാനം.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.