തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ ആണ് ഗൗതം വാസുദേവ് മേനോൻ. വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. കമൽ ഹാസനെ വെച്ച് പോലും ചിത്രം ചെയ്തിട്ടുള്ള ഗൗതം മേനോൻ ഇപ്പൊ വിക്രം നായകനാവുന്ന ധ്രുവനച്ചത്തിരം എന്ന ചിത്രത്തിന്റെ തിരക്കിൽ ആണ്. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ ഉള്ള ഈ ചിത്രമായിരിക്കും ഗൗതം മേനോന്റെ അടുത്ത റിലീസ്.
പക്ഷെ കുറച്ചു നാൾ മുന്നേ ഗൗതം മേനോൻ ദളപതി വിജയ്‌യെ നായകനാക്കി ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു എങ്കിലും പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു. വിജയ്ക്കു വേണ്ടത് മറ്റൊരു തരത്തിൽ ഉള്ള ചിത്രമായിരുന്നു എന്നും അങ്ങനെ വിജയ്ക്ക് വേണ്ടി ചിത്രം ചെയ്യാൻ തനിക്കു കഴിയില്ല എന്നും അദ്ദേഹം പറയുന്നു.
നായകന്മാർ പറയുന്നതനുസരിച്ച് മാസും മസാലയും ചേർത്ത് സിനിമയൊരുക്കുന്ന ഒരാൾ അല്ല താൻ എന്നും തന്റെ സിനിമയിൽ കൊമേർഷ്യൽ ചേരുവകളും മാസ്സ് എലെമെന്റുകളും ഉണ്ടെങ്കിൽ പോലും അത് സ്വാഭാവികമായി തിരക്കഥയിൽ വരുന്നത് ആണെന്ന് അദ്ദേഹം പറയുന്നു.
വിജയോടൊപ്പം ആറു മാസത്തോളം ഒരുമിച്ചു യാത്ര ചെയ്ത് ചിത്രത്തെക്കുറിച്ച് സംസാരിക്കുകയും ചിത്രം അനൗൺസ് ചെയ്യുകയും ഫോട്ടോ ഷൂട്ട് നടത്തുകയും പോസ്റ്റർ വരെ റിലീസ് ചെയ്യുകയും ചെയ്തിട്ടു ഷൂട്ടിന് രണ്ടാഴ്ച മുമ്പ് താൻ തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിച്ചപ്പോൾ ഇത് വേണ്ട എന്ന് വിജയ് ഇങ്ങോട്ടു പറയുകയായിരുന്നു എന്ന് ഗൗതം വാസുദേവ് മേനോൻ പറയുന്നു.
അദ്ദേഹത്തിന് വേണ്ടത് വേറെ ഒരു തരത്തിൽ ഉള്ള ചിത്രവും തന്റെ മനസ്സിൽ ഉള്ളത് അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു ചിത്രവും ആയിരുന്നത് കൊണ്ടാണ് ആ പ്രൊജക്റ്റ് വേണ്ട എന്ന് വെച്ചതെന്ന് ഗൗതം മേനോൻ പറഞ്ഞു.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.