മലയാളി സിനിമ പ്രേക്ഷകരെ കാലാകാലങ്ങളായി പല തരം “പെടലി” കഥാപാത്രങ്ങൾ പൊട്ടിചിരിപ്പിച്ചിട്ടുണ്ട്. എന്നാൽ അതിൽ ഏറ്റവും പ്രശസ്തമായ ഒരു പെടലി കഥാപാത്രം ആണ് മീശമാധവൻ എന്ന സൂപ്പർ ഹിറ്റ് ദിലീപ്-ലാൽ ജോസ് ചിത്രത്തിലെ ത്രിവിക്രമൻ എന്ന പെടലി കഥാപാത്രം. അന്തരിച്ചു പോയ നടനും സംവിധായകനുമായ കൊച്ചിൻ ഹനീഫിക്കയാണ് പ്രേക്ഷകർ എന്നും സ്നേഹിക്കുന്ന ത്രിവിക്രമൻ എന്ന ആ പെടലി കഥാപാത്രത്തെ അനശ്വരമാക്കിയത്.
ഇപ്പോഴിതാ പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചു കൊണ്ട് മറ്റൊരു പെടലി കഥാപാത്രം കൂടി എത്തിയിരിക്കുന്നു. ഷെർലക് ടോംസ് എന്ന ഷാഫി- ബിജു മേനോൻ ചിത്രത്തിൽ പ്രശസ്ത നടനും മിമിക്രി താരവുമായ കോട്ടയം നസീർ അവതരിപ്പിച്ച എസ് ഐ ഷിന്റോ ആണ് ആ പുതിയ പെടലി.
ഒരുപാട് നാളുകൾക്കു ശേഷം കോട്ടയം നസീറിന് ലഭിച്ച ഒരു മിന്നുന്ന കോമഡി കഥാപാത്രം ആണ് കഴുത്തിൽ പ്ലാസ്റ്റർ ഇട്ടു നടക്കുന്ന പെടലിയായ എസ് ഐ ഷിന്റോ എന്ന കഥാപാത്രം. ഷിന്റോയുടെ ഒപ്പം സന്തത സഹചാരി ആയി ഫക്രു എന്ന് വിളിക്കപ്പെടുന്ന കോൺസ്റ്റബിൾ ഫക്രുദീനും ഉണ്ട്. ഹാരിഷ് കണാരൻ ആണ് ഈ വേഷം അവതരിപ്പിക്കുന്നത്. ഇവർ രണ്ടു പേരും ചേർന്നൊരുക്കുന്ന കോമഡി നമ്പറുകൾ തിയേറ്ററിൽ പൊട്ടിച്ചിരി പടർത്തി പ്രേക്ഷകരെ കയ്യിലെടുക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
രണ്ടു പേരുടെയും ഓൺസ്‌ക്രീൻ കെമിസ്ട്രിയെ കിടിലൻ എന്ന് തന്നെ വേണം വിശേഷിപ്പിക്കാൻ. കോമഡി ത്രില്ലർ ആയി ഒരുക്കിയ ഈ ചിത്രം നേടുന്ന വലിയ വിജയത്തിൽ ഒരു നിർണ്ണായക സ്ഥാനം തന്നെയാണ് കോട്ടയം നസീർ -ഹാരിഷ് കണാരൻ ജോഡി വഹിക്കുന്നതെന്നു സംശയമൊന്നുമില്ലാതെ തന്നെ നമ്മുക്ക് പറയാൻ സാധിക്കും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.