വിജയത്തിന്റെ ഹാട്രിക്ക് നേടി ജിസ് ജോയ്- ആസിഫ് അലി ടീം മലയാളത്തിലെ ഭാഗ്യ ജോഡിയാണ് തങ്ങൾ എന്ന് തെളിയിച്ചു കഴിഞ്ഞു. ഇവർ മൂന്നാമതും ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രം ഗംഭീര വിജയം നേടി മുന്നേറുകയാണ് ഇപ്പോൾ. ആദ്യ ഷോ മുതൽ തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയെടുത്ത ഈ ചിത്രം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ആണ് ഇപ്പോൾ സൂപ്പർ ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ഈ ചിത്രം കുടുംബ ബന്ധങ്ങളിലെ വൈകാരിക മുഹൂർത്തങ്ങളും നമ്മുക്ക് സമ്മാനിക്കുന്നു എന്നതാണ് ഈ ചിത്രത്തെ പ്രേക്ഷകരുടെ പ്രീയപെട്ടതു ആക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത്. ഐശ്വര്യയുടെയും തുടർച്ചയായ നാലാമത്തെ വിജയം ആണ് ഇത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ ലക്ഷ്മി അഭിനയിച്ച ചിത്രമാണിത്. ഇവർക്കൊപ്പം സിദ്ദിഖ്, രഞ്ജി പണിക്കർ, കെ പി എ സി ലളിത, ബാലു വർഗീസ്, ജോസെഫ് അന്നംക്കുട്ടി , ശാന്തി കൃഷ്ണ, ദേവൻ എന്നിവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. സിദ്ദിഖിന്റെ പ്രകടനത്തെ കുറിച്ച് വലിയ അഭിപ്രായം ആണ് പ്രേക്ഷകർക്കുള്ളത്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ സുനിൽ എ കെ നിർമ്മിച്ച ഈ ചിത്രം രചിച്ചത് ജിസ് ജോയ് തന്നെയാണ്. പ്രിൻസ് ജോർജ് ഒരുക്കിയ ഗാനങ്ങളും ടീം ഫോർ മ്യൂസിക്സ് ഒരുക്കിയ പശ്ചാത്തല സംഗീതവും ഈ ചിത്രത്തെ കൂടുതൽ മികവുറ്റതാക്കി എന്ന് പറയാം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.