ബാഹുബലിക്ക് ശേഷം തെലുങ്കു സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ബിഗ് ബജറ്റ് ചിത്രമാണ് സാഹോ. സുജിത് സംവിധാനം ചെയ്യുന്ന ഈ ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലറിൽ ശ്രദ്ധ കപൂർ ആണ് നായികാ വേഷത്തിൽ എത്തുന്നത്. അടുത്ത വർഷം റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത മലയാള നടൻ ലാലും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്. തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്. ജാക്കി ഷെറോഫ്, നീൽ നിതിൻ മുകേഷ്, അരുൺ വിജയ്, മന്ദിര ബേദി, ചങ്കി പാണ്ഡെ, ടിനു ആനന്ദ്, മഹേഷ് മഞ്ജരേക്കർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗം ആണ്. ഇപ്പോൾ സഹോയെ കുറിച്ച് മനസ്സ് തുറക്കുന്ന ലാൽ പറയുന്നത്, സാഹോയുടെ ബജറ്റ് ഉണ്ടെങ്കിൽ അമ്പതു മലയാള സിനിമകൾ ചെയ്യാം എന്നാണ്. നൂറ്റിയന്പത് കോടി രൂപ ബഡ്ജറ്റിൽ ആണ് ഈ ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.
ഒരുപാട് നാൾ ആയി ഷൂട്ട് ചെയ്യുന്ന ചിത്രമാണ് സാഹോ എന്നും തന്റെ കഴിഞ്ഞ രണ്ടു വെഡിങ് ആനിവേഴ്സറി താൻ ആഘോഷിച്ചത് സാഹോയുടെ സെറ്റിൽ ആണെന്ന് പറയുമ്പോൾ എത്ര വലുതാണ് ഇതിന്റെ ഷൂട്ടിംഗ് ഷെഡ്യൂൾ എന്ന് മനസ്സിലാക്കാമല്ലോ എന്നും ലാൽ ചോദിക്കുന്നു. താൻ അഭിനയിച്ചതും സംവിധാനം ചെയ്തിട്ടുള്ളതുമായ ചിത്രങ്ങളെ കുറിച്ച് അറിയാവുന്ന ഈ ചിത്രത്തിലെ പ്രവർത്തകർ വളരെ ബഹുമാനത്തോടെയാണ് തന്നോട് ഇടപെടുന്നതു എന്നും ലാൽ പറയുന്നു. സംവിധായകൻ സുജിത് എന്ന ചെറുപ്പക്കാരനുമായി ജോലി ചെയ്യാൻ വളരെ ഈസി ആണെന്നും അതുപോലെ പ്രഭാസും വളരെ സിമ്പിൾ ആയ ഒരു മനുഷ്യൻ ആണെന്നും ലാൽ പറയുന്നു. സാഹോയുടെ മേക്കിങ് വീഡിയോ പുറത്തു വന്നത് കുറച്ചു നാൾ മുൻപാണ്. ഗംഭീര സ്വീകരണമാണ് അതിനു സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.