ബോക്സ് ഓഫീസിലെ തന്റെ വിജയം തുടരാൻ എത്തുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. പാ രഞ്ജിത് ഒരുക്കിയ കാലാ , ഷങ്കർ ചിത്രം എന്തിരൻ 2 എന്നിവക്ക് ശേഷം തന്റെ തുടർച്ചയായ മൂന്നാം വിജയം തേടി സൂപ്പർ സ്റ്റാർ എത്തുന്നത് കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ട എന്ന മാസ്സ് ആക്ഷൻ ചിത്രവുമായാണ്. പൊങ്കൽ റിലീസ് ആയി ഈ വരുന്ന ജനുവരി പത്തിന് പേട്ട ലോകം മുഴുവൻ റിലീസ് ചെയ്യും. ഇതിലെ ഗാനങ്ങളും ഇതിന്റെ ട്രെയ്‌ലറും വമ്പൻ പ്രതീക്ഷയാണ് പ്രേക്ഷകരിൽ ഇതിനോടകം സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം വമ്പൻ താര നിരയും കാർത്തിക് സുബ്ബരാജ് എന്ന പ്രതിഭാധനനായ സംവിധായകന്റെ സാന്നിധ്യവും ഈ ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷകൾ ആകാശത്തിൽ എത്തിക്കുന്നു. പൃഥ്വിരാജിനൊപ്പം പ്രമുഖ മലയാള സിനിമ നിർമ്മാണ കമ്പനിയായ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിം ചേർന്നാണ് ഈ ചിത്രം കേരളത്തിൽ എത്തിക്കുന്നത്.
മക്കൾ സെൽവൻ വിജയ് സേതുപതി, ബോളിവുഡ് താരം നവാസുദ്ധീന് സിദ്ദിഖി, പ്രശസ്ത തമിഴ് നടന്മാരായ ബോബി സിംഹ, ശശി കുമാർ, ഒപ്പം നായികമാരായി സിമ്രാൻ, തൃഷ എന്നിങ്ങനെ നീളുന്നു പേട്ടയിലെ വമ്പൻ താര നിര. കാർത്തിക് സുബ്ബരാജ് തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ഇതിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. പേട്ട മ്യൂസിക് ആൽബം ഓൾ ഇന്ത്യ റേഡിയോ ചാർട്ടിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ് മ്യൂസിക് ആൽബം ആയി മാറിയിരുന്നു. തിരു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് വിവേക് ഹർഷനും ഇതിനു സംഘട്ടന സംവിധാനം നിർവഹിച്ചിരിക്കുന്നത് പീറ്റർ ഹെയ്‌നും ആണ്.
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദനി ഒരുക്കിയ മാർക്കോ എന്ന ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം വൈകുന്നേരമാണ് റിലീസ്…
മലയാളി പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടവയാണ് ഹൊറർ കോമഡി ചിത്രങ്ങൾ. വളരെ വിരളമായിട്ടാണ് ഈ വിഭാഗത്തിൽ ഉള്ള ചിത്രങ്ങൾ മലയാളത്തിൽ വരുന്നത്.…
മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി ഒരുങ്ങാൻ പോകുന്ന പുതിയ മലയാള ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ വാർത്തകൾ ആരാധകരെ…
പാൻ ഇന്ത്യൻ സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന പുതിയ ചിത്രത്തിൽ നിർണ്ണായക വേഷത്തിൽ മലയാള താരം കുഞ്ചാക്കോ ബോബനും…
This website uses cookies.