ജയില് പശ്ചാത്തലമായി വന്ന ഭൂതക്കണ്ണാടി, നിറക്കൂട്ട്, മതിലുകള്, ന്യൂഡല്ഹി, മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങള്ക്ക് ശേഷം ശ്രദ്ധേയ കഥാപാത്രവുമായി മമ്മൂട്ടി എത്തുന്ന ചിത്രമാണ് ‘പരോൾ’. നവാഗതനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ഇനിയ ആണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യാവേഷമാണ് ഇനിയയ്ക്ക്. നേരത്തെ രഞ്ജിത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായപുത്തൻ പണത്തിൽ ഇനിയ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇരുവർക്കും ഒരുമിച്ചു സീനുകൾ ഇല്ലായിരുന്നു. അതിന് ശേഷമാണ് പരോളിലേക്ക് മമ്മൂട്ടിയുടെ നായികയാവാനുള്ള അവസരം ഇനിയയെ തേടി വന്നത്. ചിത്രത്തിൽ തന്റെ ഭാഗങ്ങള് ഏകദേശം ഷൂട്ട് ചെയ്തുകഴിഞ്ഞുവെന്നും ഇനി പാട്ട് രംഗങ്ങള് മാത്രമെ ബാക്കിയുള്ളുവെന്നും ഇനിയ വ്യക്തമാക്കിയിരുന്നു.
ഇനിയയെ കൂടാതെ മിയയും ചിത്രത്തിൽ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം ബാംഗ്ലൂരിൽ പൂർത്തിയായി. അജിത് പൂജപ്പുരയാണ് തിരക്കഥ. പരോളിന്റെ ചിത്രീകരണം പൂർത്തിയായ ശേഷം രൗദ്രം, കസബ, മാസ്റ്റർ പീസ് തുടങ്ങിയ ഒട്ടേറെ മമ്മൂട്ടിച്ചിത്രങ്ങളിൽ അസോസിയേറ്റായിരുന്ന ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്യുന്ന അബ്രാഹ്മിന്റെ സന്തതികളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിൽ മമ്മൂട്ടി പൊലീസ് വേഷമാണ് അവതരിപ്പിക്കുന്നത്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.