തന്റെ പ്രായത്തെ പ്രകടനം കൊണ്ടും സൗന്ദര്യം കൊണ്ടും മറികടക്കുന്ന താരം മമ്മൂട്ടി തന്റെ പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികളിലൂടെ വിസ്മയിപ്പിക്കകയാണ്. ചിത്രത്തിൽ മമ്മൂട്ടി തകർപ്പൻ ലുക്കുകളിലാണ് ഇതുവരെയും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യം അദ്ദേഹം സോൾട്ട് ആൻഡ് പേപ്പർ ലുക്കിൽ എത്തിയാണ് ഞെട്ടിച്ചത് എങ്കിൽ പിന്നീട് അടിമുടി മാറ്റം വരുത്തിയ ചുള്ളൻ ലുക്കിലാണ് എത്തിയത്. ആദ്യ മിറങ്ങിയ പോസ്റ്ററിൽ കാറിൽ തോക്കുമായിയാണ് മമ്മൂട്ടി എത്തിയതെങ്കിൽ രണ്ടാം പോസ്റ്ററിൽ ഗൺ പോയന്റിൽ നിൽക്കുന്ന കലിപ്പ് ലുക്കിലുള്ള മമ്മൂട്ടിയെയാണ് പ്രേക്ഷകർക്ക് കാണാനായത്. എന്തായാലും ആരാധകർക്ക് വലിയ ആവേശ സൃഷ്‌ടിച്ച പോസ്റ്ററുകൾക്ക് ശേഷം പുറത്ത് വന്ന ചിത്രത്തിലെ ഗാനത്തിലൂടെയും മമ്മൂട്ടി വിസ്മയിപ്പിച്ചു. ഗാനത്തിലെ മമ്മൂട്ടിയുടെ മീശപിരി ലുക്ക് ഇപ്പൊൾ തരംഗമാകുകയാണ്.
മുൻപ് മമ്മൂട്ടി ഇതുപോലെ മീശപിരിച്ചു കലിപ്പ് ലുക്കിൽ എത്തിയ ചിത്രങ്ങൾ ഇതിനോടകം തന്നെ ചർച്ചയായി കഴിഞ്ഞു. ജോഷി ചിത്രം മഹായാനം, മമ്മൂട്ടിയുടെ എക്കാലത്തെയും വലിയ ഹിറ്റായ വല്യേട്ടനിലെ അറക്കൽ മാധവനുണ്ണി ഇൻസ്‌പെക്ടർ ബൽറാം, തുടങ്ങിയ കിടിലൻ കഥാപാത്രങ്ങളുമായാണ് സോഷ്യൽ മീഡിയ ഡെറിക്കിനെ ഇതിനോടകം താരതമ്യം ചെയ്യുന്നത്. മീശപിരിയിൽ എത്തി കയ്യടി നേടുകയും വൻ വിജയമാവുകയും ചെയ്ത ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് അബ്രഹാമിന്റെ സന്തതികളിലെ ഡെറിക്കും എത്തുമെന്നാണ് ആരാധക പ്രതീക്ഷ. ഷാജി പാടൂർ സംവിധാനം ചെയ്ത അബർഹാമിന്റെ സന്തതികൾ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂൺ 14 നു പുറത്തിറങ്ങും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.