[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൊട്ടിചിരിപ്പിച്ച് കയ്യടി നേടി നോബി…യുവാക്കൾ ഏറ്റെടുത്ത നാം മുന്നേറ്റം തുടരുന്നു..

യുവതാരങ്ങളെ അണിനിരത്തി സംവിധായകൻ ജോഷി തോമസ് പള്ളിക്കൽ ഒരുക്കിയ ചിത്രം നാം മുന്നേറ്റം തുടരുകയാണ്. ഒരു ക്യാംപസ് കഥ പറഞ്ഞ ചിത്രത്തിൽ ഒരു കോളേജിലും അവിടെ പഠിക്കാൻ എത്തുന്ന യുവാക്കളുടെ സൗഹൃദവും ചർച്ചയാകുന്നു. ചിത്രത്തിൽ ഹാരിസ്, മുരളി കൃഷ്‌ണൻ, അനിൽ കുമാർ തുടങ്ങി ഒരുകൂട്ടം യുവാക്കളുടെ കഥപറയുമ്പോൾ ചിത്രത്തിൽ കുഞ്ചാക്കോ എന്ന വേഷത്തിലാണ് നോബി എത്തുന്നത്. ചിത്രത്തിൽ ഒരു കടപ്പുറത്ത് നിന്ന് എത്തുന്ന കുഞ്ചാക്കോ, തന്റെ ശരിയായ പേര് മറച്ചുവെക്കുന്ന നിഷ്കളങ്കനായ യുവാവ് എന്ന് പറയാം. ചിത്രത്തിലുടനീളം നോബി തന്റെ പ്രകടനത്തിലൂടെ കയ്യടി നേടുന്നുണ്ട് എന്ന് തന്നെ പറയാം. ഈ അടുത്ത് ലഭിച്ച മികച്ച ഹാസ്യ കഥാപാത്രമാണ് ചിത്രത്തിലെ കുഞ്ചാക്കോ എന്ന് തന്നെ പറയാം. നായക പ്രാധാന്യമില്ലാത്ത ചിത്രമായതിനാൽ തന്നെ ഏവർക്കും ചിത്രത്തിൽ തങ്ങളുടേതായ സ്‌പേസ് ലഭിച്ചു എന്ന് വേണം പറയുവാൻ. ചിത്രത്തിന്റെ ആദ്യാവസാനം നോബിയുടെ മികച്ച കൗണ്ടറുകളായിരുന്നു ചിത്രത്തിൽ ഉടനീളം.

ചിത്രത്തിൽ രാഹുൽ മാധവ്, ശബരീഷ് വർമ്മ, ടോണി തുടങ്ങിയവരാണ് നായകന്മാരായി ചിത്രത്തിൽ എത്തിയിരിക്കുന്നത്.. അദിതി രവി, മറീന മൈക്കിൾ, സുരേഷ് തുടങ്ങിയവർ ചിത്രത്തിലെ നായിക വേഷവും അവതരിപ്പിക്കുന്നു. ചിത്രത്തിലെ മനോഹരമായ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന് ജീവൻ നൽകുന്നതിൽ ഗങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നു. നവാഗതരായ സന്ദീപും അശ്വിനും ചേർന്നാണ് ഗാനങ്ങൾ ഒരുക്കിയത്. ജെ. ടി. പി ഫിലിംസ് നിർമ്മിച്ച ഈ കൊച്ചു ചിത്രം യുവാക്കൾ ഏറ്റെടുക്കുന്ന കാഴ്ചയാണ് തീയറ്ററുകളിൽ കാണുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.