മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ജോഡിയാണ് മോഹൻലാൽ- പ്രിയദർശൻ ടീം. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്നീ മലയാളത്തിലെ മൂന്നു ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഈ ടീം ഒട്ടേറെ സൂപ്പർ ഹിറ്റുകളും ബ്ലോക്ക്ബസ്റ്ററുകളും നമ്മുക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിലെ എക്കാലത്തേയും ഏറ്റവും വലിയ പ്രൊജക്റ്റ് ആയ മരക്കാർ അറബിക്കടലിന്റെ സിംഹവും നമ്മുക്ക് മുന്നിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ഈ ടീം. ഇവരുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് 1988 ഡിസംബറിൽ റിലീസ് ചെയ്ത ചിത്രം. മോഹൻലാൽ, രഞ്ജിനി, ലിസ്സി, നെടുമുടി വേണു, പൂർണ്ണം വിശ്വനാഥൻ, ശ്രീനിവാസൻ, എം ജി സോമൻ എന്നിവർ അഭിനയിച്ച ഈ സിനിമ അന്നുവരെയുള്ള മലയാള സിനിമാ ചരിത്രത്തിലെ സകല കളക്ഷൻ റെക്കോർഡുകളും തകർത്തെറിഞ്ഞ ചിത്രമാണ്.
അത് കൂടാതെ 365 ദിവസം റെഗുലർ ഷോയിൽ തുടർച്ചയായി തീയേറ്ററുകളിൽ പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമാ എന്ന റെക്കോർഡും ചിത്രത്തിന് സ്വന്തമാണ്. ഇപ്പോഴും ആ റെക്കോർഡ് തകർക്കപ്പെട്ടിട്ടില്ല. പി കെ ആർ പിള്ള നിർമ്മിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. അങ്ങനെ മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക് ഹിറ്റുകളിൽ ഒന്നായ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. മലയാള സിനിമയിലെ ഓൾ റൗണ്ടർ ആയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ സിനിമ, ചിത്രത്തിന്റെ രണ്ടാം ഭാഗം ആണെന്നും അതിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശനും ആണെന്നുമാണ് വാർത്തകൾ വരുന്നത്.
പ്രണവുമായി വിനീത് ശ്രീനിവാസൻ അടുത്ത വർഷം ഒരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ട് എന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ആ പ്രോജെക്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാരിൽ അതിഥി വേഷങ്ങൾ ചെയ്ത പ്രണവും കല്യാണിയും ഒരുമിക്കുന്ന ഒരു ചിത്രം ഉടനെ ഉണ്ടാവും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ശോഭന എന്നിവർ അഭിനയിക്കുന്ന പുതിയ മലയാള ചിത്രത്തിൽ ആണ് കല്യാണി ഇപ്പോൾ വേഷമിടുന്നത്. പ്രണവിനെ കാത്തു വിനീത് ശ്രീനിവാസൻ, അൻവർ റഷീദ്, അനി ഐ വി ശശി എന്നിവരുടെ ചിത്രങ്ങൾ ആണ് ഉള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.