[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പുലി മുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു

മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം നേടിയ ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ. ഉദയ കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത ഈ ആക്ഷൻ ചിത്രം മലയാള സിനിമയെ ആദ്യമായി നൂറു കോടി ക്ലബിൽ എത്തിച്ച ചിത്രമാണ്. നൂറ്റിനാല്പതു കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയെടുത്ത ഈ ചിത്രം നടത്തിയ  ബിസിനസ്സ് 150 കോടിക്കും മുകളിൽ ആണ്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം ഇന്ന് അതിന്റെ റിലീസിന്റെ മൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിൽ മോഹൻലാൽ- വൈശാഖ് ടീമിനെ വെച്ച് പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ടോമിച്ചൻ മുളകുപാടം. പുലി മുരുകൻ രചിച്ച ഉദയ കൃഷ്ണ തന്നെയാണ് ഈ പുതിയ ചിത്രവും രചിക്കുക എന്നും ടോമിച്ചൻ മുളകുപാടം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു.

പുലിമുരുകന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് പ്രേക്ഷകർ ചോദിയ്ക്കാൻ തുടങ്ങിയിട്ടു കുറെ നാളുകൾ ആയെങ്കിലും ഈ പുതിയ മോഹൻലാൽ- വൈശാഖ് ചിത്രം പുലി മുരുകൻ 2 ആണോ എന്ന വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ഏതായാലും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് സമ്മാനിച്ച ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുമ്പോൾ പുലി മുരുകന് മുകളിൽ നിൽക്കുന്ന ഒരു ചിത്രമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. മാസ്സ് ചിത്രങ്ങൾ ഒരുക്കുന്നതിൽ പ്രഗത്ഭനായ വൈശാഖ് ഒരിക്കൽ കൂടി മലയാളത്തിലെ ഏറ്റവും വലിയ താരമായ മോഹൻലാലിന് ഒപ്പം ചേരുമ്പോൾ മറ്റൊരു ബോക്സ് ഓഫീസ് അത്ഭുതം ആണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിക്കുന്നത്.

പുലി മുരുകന് ശേഷം രാമലീല എന്ന ദിലീപ്- അരുൺ ഗോപി ചിത്രവും, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന അരുൺ ഗോപി- പ്രണവ് മോഹൻലാൽ ചിത്രവും ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരുന്നു. മോഹൻലാലിനെ നായകനാക്കി അരുൺ ഗോപി ഒരുക്കുന്ന ഒരു ചിത്രവും അതുപോലെ മോഹൻലാൽ- ജോഷി ടീം ഒന്നിക്കുന്ന ഒരു ചിത്രവും മുളകുപാടം ഫിലിമ്സിന്റെ പരിഗണനയിൽ ഉണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാൽ ഇപ്പോൾ കമ്മിറ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ആയിരിക്കും ഈ പുതിയ  വൈശാഖ് ചിത്രം തുടങ്ങുക എന്നാണ് സൂചന. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.