മലയാള സിനിമയിലെ ബോക്സ് ഓഫിസ് സമവാക്യങ്ങൾ തിരുത്തി എഴുതിയ ചിത്രമാണ് മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒരുക്കിയ ദൃശ്യം. മലയാളത്തിലെ ആദ്യത്തെ അമ്പതു കോടി കളക്ഷൻ നേടിയ ചിത്രം മാത്രമല്ല ദൃശ്യം. മലയാള സിനിമ കേരളത്തിന് പുറത്തും വിദേശത്തുമെല്ലാം ഒരേപോലെ സ്വീകരിക്കപ്പെടുന്നത് ആദ്യമായി നമ്മുക്ക് കാണിച്ചു തന്ന ചിത്രം കൂടിയാണ് ദൃശ്യം. ഇതിനോടകം സിംഹളീസ്, ചൈനീസ് ഭാഷകളിൽ അടക്കം ആറു ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് ദൃശ്യം. എന്നാൽ ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം വരുമോ എന്ന ചോദ്യം ആരാധകരിൽ നിന്നും സിനിമാ പ്രേമികളിൽ നിന്നും ജീത്തു ജോസഫ് നേരിടാൻ തുടങ്ങിയിട്ട് കുറച്ചു നാളായി. ഇപ്പോഴിതാ മനോരമ ചാനലിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ അതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ജീത്തു ജോസഫ്.
ദൃശ്യത്തിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത് വളരെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. ശ്യാം എന്നൊരു ചെറുപ്പക്കാരൻ സോഷ്യൽ മീഡിയയിൽ എഴുതിയിട്ട ദൃശ്യം രണ്ടാം ഭാഗം എന്ന കഥ താൻ വായിച്ചു എന്നും അത് നന്നായിട്ടുണ്ട് എന്നും പറഞ്ഞ ജീത്തു ജോസഫ്, എന്നാൽ അത് വെച്ച് ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഒരുക്കാൻ പ്ലാൻ ഇല്ല എന്ന് പറയുന്നു. എന്നാൽ കഥയിലെ ജോർജുകുട്ടി ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല എന്നും കേസ് ഇപ്പോഴും നടക്കുകയാണ് എന്നത് കൊണ്ട് ദൃശ്യത്തിന് ഒരു രണ്ടാം ഭാഗം ഒരുങ്ങാനുള്ള സാധ്യത തള്ളി കളയാൻ ആവില്ല എന്നും അദ്ദേഹം പറയുന്നു. അതിനുള്ള സാധ്യത താൻ അന്വേഷിക്കുകയാണ് എന്നും അതത്ര ഈസി അല്ല എന്നും അദ്ദേഹം പറഞ്ഞു. ഒരുപാട് സങ്കീർണ്ണമായ ഒരു കഥാ പശ്ചാത്തലം ആണ് ദൃശ്യത്തിന്റേതു എന്നും അത് കൊണ്ട് തന്നെ പല രീതിയിൽ ആലോചിച്ചു ദൈവം സഹായിച്ചു തനിക്കു കൃത്യമായ ഒരു ഓപ്പണിങ് കിട്ടിയാൽ രണ്ടാം ഭാഗം ഉണ്ടായേക്കാം എന്നും ജീത്തു പറയുന്നു.
കൂമൻ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും ജിത്തു ജോസഫും ഒന്നിക്കുന്നു. 'മിറാഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ…
മലയാളത്തിന്റെ ഭാഗ്യനായിക എന്ന ലേബൽ സ്വന്തമാക്കിയ അനശ്വര രാജൻ 2025ന്റെ ആരംഭത്തിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന വേഷപ്പകർച്ചയോടെയാണ് എത്തുന്നത്. 'രേഖാചിത്രം'ത്തിന്റെ ഫസ്റ്റ്ലുക്ക്…
ഒരുപാട് നാളുകൾക്ക് ശേഷമാണ് മലയാളത്തിൽ ഒരു ഹൊറർ കോമഡി എന്റർടെയ്നർ എത്തിയത്. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ ഷറഫുദ്ദീനും ഐശ്വര്യ ലക്ഷ്മിയും…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ തരംഗമാകുന്നു. അഖിൽ പോളും അനസ് ഖാനും…
ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി അബ്ദുൾ നാസർ നിർമ്മക്കുന്ന 'ബെസ്റ്റി' സിനിമയുടെ ഗാനങ്ങൾ പുറത്തിറങ്ങി. ജനുവരി 24ന് തീയേറ്ററുകളിലെത്തുന്ന ചിത്രം…
2025ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ടൊവിനോ തോമസ് തുടക്കമിട്ടു. അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ…
This website uses cookies.