മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. എസ് എൻ സ്വാമി രചിച്ചു കെ മധു സംവിധാനം ചെയ്ത ഈ ചിത്രം ഏപ്രിൽ അവസാനമോ മെയ് ആദ്യമോ ആണ് റിലീസ് ചെയ്യുക. സേതുരാമയ്യർ എന്ന ജനപ്രിയ കഥാപാത്രമായി മമ്മൂട്ടി എത്തുന്ന സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ് സിബിഐ 5 ദി ബ്രെയിൻ. ഒരു സിബിഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവയാണ് ഈ സീരിസിലെ മറ്റു നാലു ചിത്രങ്ങൾ. ഇപ്പോഴിതാ, സിബിഐ സീരിസിൽ ഒരു ആറാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് എസ് എൻ സ്വാമി. ഫില്‍മിബീറ്റിന് നല്‍കിയ പ്രതികരണത്തില്‍ ആണ് അദ്ദേഹം ഇതി പറയുന്നത്. എല്ലാവര്‍ക്കും ധൈര്യമായിട്ട് കാണാവുന്ന സിനിമയാണ് സി.ബി.ഐ 5 ദി ബ്രെയിന്‍ എന്ന് പറഞ്ഞ എസ് എൻ സ്വാമി കൂടുതൽ അവകാശവാദങ്ങൾ തനിക്കില്ല എന്നും കൂട്ടിച്ചേർത്തു.
സി.ബി.ഐ സീരിസില്‍ ആറാം ഭാഗമുണ്ടാകുമോ എന്ന ചോദ്യത്തിന് അത് ഇത് കഴിഞ്ഞിട്ട് തീരുമാനിക്കാം എന്നായിരുന്നു എസ് എൻ സ്വാമിയുടെ മറുപടി. ഈ അഞ്ചാം ഭാഗം സിബിഐ സീരിസിലെ അവസാന ഭാഗം ആയിരിക്കുമെന്നു നേരത്തെ മുതൽ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ, മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു, ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ, മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു ആർട്ടിസ്റ്റ്, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സ്വർഗ്ഗചിത്ര അപ്പച്ചൻ ആണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.