[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നെഗറ്റീവ് റിവ്യൂവിലും ‘കെജിഎഫ് 2’ലും വീണില്ല, ഏറ്റവും വേഗത്തില്‍ 100 കോടിയിലെത്തുന്ന തമിഴ് ചിത്രമായി ബീസ്റ്റ്..!

ദളപതി വിജയ് നായകനായ ബീസ്റ്റ് സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും മികച്ച ബോക്സ് ഓഫിസ് പ്രകടനവുമായി മുന്നേറുകയാണ്. സൃഷ്‌ടിച്ച ഹൈപ്പിനൊപ്പം ചിത്രം എത്തിയില്ല എന്ന പ്രതികരണം ആണ് ഉണ്ടായതു എങ്കിലും വിജയ് എന്ന താരത്തിന്റെ താരമൂല്യത്തിന്റെ ബലത്തിൽ ഗംഭീര ബോക്സ് ഓഫീസ്സ് കളക്ഷൻ ആണ് ഈ ചിത്രം ഇതിനോടകം നേടിയത്. വലിയ ഹൈപ്പിൽ എത്തുന്ന ചിത്രങ്ങൾക്ക് ആദ്യ ദിവസം മോശം അഭിപ്രായം വന്നാൽ, ആ ചിത്രം ബോക്സ് ഓഫിസ് ദുരന്തം ആകുമെന്ന പതിവ് തെറ്റിച്ച ചുരുക്കം ചില ചിത്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ബീസ്റ്റ് ഇപ്പോൾ. അതിനു കാരണം വിജയ് എന്ന താരത്തിന്റെ സാന്നിധ്യം ആണെന്ന് നിസംശയം പറയാം. രണ്ട് ദിവസം കൊണ്ടുതന്നെ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രം, ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ എത്തുന്ന തമിഴ് ചിത്രം ആയിരിക്കുകയാണ്. കെ ജി എഫ് 2 ഉണ്ടാക്കിയ തരംഗത്തിന് ഇടയിലും ബീസ്റ്റ് വീണു പോയില്ല എന്നതും ശ്രദ്ധേയമാണ്.

വീരരാഘവന്‍ എന്ന സീനിയര്‍ റോ ഉദ്യോഗസ്ഥന്‍ ആയാണ് വിജയ് ഈ ചിത്രത്തിൽ എത്തിയിരിക്കുന്നത്. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുന്ന തീവ്രവാദികളിൽ നിന്ന്, സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ഈ ചിത്രത്തിന്റെ കഥ. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. പൂജ ഹെഗ്‍ഡെ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ സെല്‍വരാഘവന്‍, യോഗി ബാബു, റെഡിന്‍ കിംഗ്സ്‍ലി, ജോണ്‍ സുറാവു, വിടിവി ഗണേഷ്, അപര്‍ണ ദാസ്, ഷൈന്‍ ടോം ചാക്കോ, ലില്ലിപ്പുട്ട് ഫറൂഖി, അങ്കൂര്‍ അജിത്ത് വികല്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 hour ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.