പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു ടെലിവിഷൻ അഭിമുഖവുമായി എത്തിയ ദളപതി വിജയ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. സൺ ടിവിക്കു വേണ്ടി സംവിധായകൻ നെൽസൺ ദിലീപ്കുമാർ ആണ് ഈ അഭിമുഖം നടത്തിയത്. അതിൽ നെൽസൺ ചോദിച്ച കിടിലൻ ചോദ്യങ്ങൾക്കു അതിലും കിടിലൻ മറുപടിയാണ് വിജയ് നൽകിയത് എന്നതും ശ്രദ്ധേയമായി. ഒട്ടേറെ കാര്യങ്ങൾ തുറന്നു പറഞ്ഞ അദ്ദേഹം തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും മറുപടി നൽകുന്നുണ്ട്. ഇളയ ദളപതി എന്നറിയപ്പെട്ടിരുന്ന വിജയ് ഇപ്പോൾ അറിയപ്പെടുന്നത് ദളപതി വിജയ് എന്നാണ്. ഇനി അതും മാറി തലൈവർ വിജയ് ആവുമോ എന്നതായിരുന്നു നെൽസന്റെ ചോദ്യങ്ങളിൽ ഒന്ന്. വിജയ് ഇളയദളപതി ആയിരിക്കുന്ന കാലം മുതൽ തന്നെ താൻ വലിയൊരു വിജയ് ആരാധകൻ ആണെന്ന് നെൽസൺ പറയുന്നുണ്ട്.
ഇളയ ദളപതി, ദളപതി എന്നീ ടൈറ്റിലുകൾ സ്‌ക്രീനിൽ തെളിയുമ്പോൾ താൻ ഉൾപ്പെടെയുള്ള ആരാധകരുടെ ആവേശം വളരെ വലുത് ആണെന്നും നെൽസൺ പറയുന്നു. ഇതെല്ലാം ആരാധകർ തന്നോട് കാണിക്കുന്ന സ്നേഹത്തിന്റെ ഭാഗമാണ് എന്ന് പറഞ്ഞ വിജയ്, തന്നെ ഇളയദളപതി ആക്കിയതും പിന്നീട് ദളപതി ആക്കിയതും തൻറെ പ്രേക്ഷകർ ആണെന്നും പറയുന്നു. അവർ കാണിക്കുന്ന ആ സ്നേഹത്തോടു തനിക്ക് എപ്പോഴും നന്ദിയുണ്ടെന്നും നാളെ താൻ തലൈവർ ആവണമോയെന്നു തീരുമാനിക്കുന്നതും പ്രേക്ഷകർ തന്നെയാണെന്നും വിജയ് മറുപടി നൽകി. നെൽസൺ ദിലീപ്കുമാർ ഒരുക്കിയ വിജയ് ചിത്രമായ ബീസ്റ്റ് ഏപ്രിൽ പതിമൂന്നിന് ആണ് ആഗോള റിലീസ് ആയി എത്തുന്നത്. സൺ പിക്ചേഴ്സ് ആണ് ബീസ്റ്റ് എന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.