മെഗാ സ്റ്റാർ ചിരഞ്ജീവി തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ ചിത്രവുമായി നാളെ എത്തുമ്പോൾ ഇന്ത്യൻ സിനിമാ ലോകം ഉറ്റു നോക്കുന്നത് മറ്റൊരു തെലുങ്കു ചിത്രം കൂടി ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇടം പിടിക്കുമോ എന്നാണ്. ആമിർ ഖാൻ നായകനായ ബോളിവുഡ് ചിത്രം ദങ്കൽ കഴിഞ്ഞാൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയം ആയിരുന്നു എസ് എസ് രാജമൗലി ഒരുക്കിയ ബാഹുബലി സീരിസ്. അതിൽ തന്നെ ഇന്ത്യയിൽ നിന്ന് മാത്രം നേടിയ കളക്ഷൻ പരിഗണിച്ചാൽ ബാഹുബലി 2 ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രം. ഇപ്പോൾ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് ചിരഞ്ജീവിയുടെ സെയ്‌റ നരസിംഹ റെഡ്ഢിക്കു ബാഹുബലി ഉണ്ടാക്കിയ കളക്ഷൻ റെക്കോർഡുകൾ തകർക്കാൻ കഴിയുമോ എന്നതാണ്. ലോകം മുഴുവൻ വമ്പൻ റിലീസ് ആയി എത്തുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയമായി മാറുമോ എന്നറിയാൻ ഉള്ള ആകാംക്ഷയിലാണ് ബോക്സ് ഓഫീസ് അനലിസ്റ്റുകളും.
ചിരഞ്ജീവി എന്ന താരത്തിന്റെ വമ്പൻ ആരാധക വൃന്ദവും പോപ്പുലാരിറ്റിയും ആണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിപണന തന്ത്രം. അതിനൊപ്പം അമിതാബ് ബച്ചൻ, വിജയ് സേതുപതി, കിച്ച സുദീപ്, നയൻതാര, തമന്ന, അനുഷ്ക ഷെട്ടി, ജഗപതി ബാബു തുടങ്ങി തെന്നിന്ത്യൻ സിനിമയിലെയും ബോളിവുഡിലെയും താരങ്ങളുടെ സാന്നിധ്യവും ഈ ചിത്രത്തിന് മുതൽക്കൂട്ടാകും എന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ചിരഞ്ജീവിയുടെ മകൻ റാം ചരൺ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മുന്നൂറു കോടി രൂപ മുതൽ മുടക്കിൽ ആണ് ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സുരീന്ദർ റെഡ്ഢി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാൽ, കമൽ ഹാസൻ, പവൻ കല്യാൺ എന്നിവർ ശബ്ദ സാന്നിധ്യമായും ഈ ചിത്രത്തിന്റെ വിവിധ പതിപ്പുകളിലൂടെ എത്തുന്നുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.