മോഹൻലാൽ- ജീത്തു ജോസഫ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ ലോഞ്ച് ഇന്നലെ കൊച്ചിയിൽ വെച്ച് നടന്നു. റാം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒരു റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കുന്നത്. ജീത്തു ജോസഫ് തന്നെ രചനയും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി അഞ്ചിന് കൊച്ചിയിൽ ആണ് ആരംഭിക്കുക. കേരളം, ഡൽഹി, ചെന്നൈ, കൊളംബോ, കെയ്റോ, ഇസ്താംബുൾ, ലണ്ടൻ എന്നിവിടങ്ങളിൽ ആയി ഷൂട്ട് ചെയ്യാൻ പോകുന്ന ഈ ചിത്രം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് എന്നാണ് ജീത്തു ജോസഫ് പറയുന്നത്. അഭിഷേക് ഫിലിമ്സിന്റെ ബാനറിൽ രമേശ് പി പിള്ള, സുധൻ എസ് പിള്ള, ഗണേഷ് വി പിള്ള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ തെന്നിന്ത്യൻ താര സുന്ദരി തൃഷ ആണ് നായികാ വേഷം ചെയ്യുന്നത്.
ഈ ചിത്രത്തിലെ മോഹൻലാലിന്റെ ഗെറ്റപ്പും ടൈറ്റിൽ പോസ്റ്ററിന് ഒപ്പം ഇന്നലെ പുറത്തു വിട്ടിരുന്നു. ടൈറ്റിൽ ലോഞ്ച് കഴിഞ്ഞു നടന്ന പത്ര സമ്മേളനത്തിൽ ഒരു ആരാധകൻ മോഹൻലാലിനോട് ചോദിച്ചത് ലാലേട്ടൻ ഈ ചിത്രത്തിൽ മീശ പിരിക്കുമോ എന്നാണ്. അതിനു മറുപടി ആയി മോഹൻലാൽ പറഞ്ഞത് താടിയും മീശയും ഒക്കെ ഉള്ള ഒരാളാണ് റാം എന്നും അത് കൊണ്ട് പിരിക്കാം, പിരിക്കാതെ ഇരിക്കാം എന്നാണ്. മോഹൻലാലിന്റെ ഈ രസകരമായ മറുപടി ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഇതിൽ ഇപ്പോൾ കണ്ട ഗെറ്റപ്പ് കൂടാതെ മോഹൻലാലിന് വേറെ ഗെറ്റപ്പുകൾ ഉണ്ടോ എന്ന ചോദ്യത്തിന് അത് തീയേറ്ററിൽ വരുമ്പോൾ കണ്ടാൽ മതി എന്നായിരുന്നു ജീത്തു ജോസഫിന്റെ ഉത്തരം.
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
This website uses cookies.