മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രം പൂർത്തിയാക്കുകയാണ്. ഇതിനു ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന 12ത് മാൻ എന്ന ചിത്രവും തന്റെ ആദ്യ സംവിധാന സംരംഭമായ ബാരോസ് എന്ന ചിത്രവും അദ്ദേഹം പൂർത്തിയാക്കും. ഇത് കൂടാതെ ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രവും മോഹൻലാലിന് പൂർത്തിയാക്കാൻ ഉണ്ട്. പ്രിയദർശൻ ഒരുക്കാൻ പോകുന്ന സ്പോർട്സ് ചിത്രം, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എംപുരാൻ എന്നിവയും അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രങ്ങളാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് മോഹൻലാൽ നായകനായി ഓഷോയുടെ ബയോപിക് എത്തുമെന്ന വാർത്തകളാണ്. ലോകത്തുടനീളം അനുയായികളുളള ആത്മീയ ഗുരുവാണ് ഓഷോ. മോഹൻലാൽ ആവട്ടെ, താൻ ഓഷോയുടെ ആശയങ്ങളെ ഏറെ ഇഷ്ട്ടപെടുന്ന ആളാണ് എന്ന് തുറന്നു പറഞ്ഞിട്ടുമുണ്ട്. അത്തരത്തില്‍ ഓഷോയെ ഓര്‍മ്മിപ്പിക്കുന്ന മോഹന്‍ലാലിന്റെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ഒരു ബയോപിക് ഒരുങ്ങാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾക്കു തുടക്കം കുറിച്ചത്.
ഓഷോയുടെ ചിത്രം ആലേഖനം ചെയ്ത തൂവെളള ഷര്‍ട്ടില്‍ മുഖം മറച്ചിരിക്കുന്ന മോഹന്‍ലാലിനെയാണ് അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കാണാൻ സാധിക്കുന്നത്. നേരത്തെ മോഹൻലാൽ നായകനായി ഓഷോ ബയോപിക് ഒരു വിദേശ സംവിധായകൻ പ്ലാൻ ചെയ്തിരുന്നു എങ്കിലും, അന്ന് ചില സാങ്കേതിക കാരണങ്ങളാൽ ആ ചിത്രം നടക്കാതെ പോവുകയായിരുന്നു. “അതിരുകളില്ലാത്ത മനുഷ്യന്റെ വേഷപ്പകര്‍ച്ച” എന്ന കുറിപ്പോടെ ഒരിക്കൽ മോഹൻലാൽ ഓഷോയുടെ ഗെറ്റപ്പിലുള്ള തന്റെ ചിത്രവും പങ്കു വെച്ചിരുന്നു. ഏതായാലും നടക്കാതെ പോയ ആ പ്രൊജക്റ്റ് വീണ്ടും ഒരുങ്ങുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.