മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് മോഹൻലാൽ ചിത്രമായ ലുസിഫെർ. പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ഇതിനോടകം ആഗോള കളക്ഷൻ ആയി നേടിയത് ഇരുപത് ദിവസം കൊണ്ട് നൂറ്റി പതിനെട്ട് കോടിയോളം രൂപയാണ്. ഈ ചിത്രത്തിന്റെ ആഗോള ബിസിനസ് ആണെങ്കിൽ നൂറ്റിയന്പത് കോടിയോളം ആയി കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്നാണ് സൂചനകൾ വരുന്നത്. കഴിഞ്ഞ ദിവസം ലുസിഫെറിലെ മോഹൻലാൽ ന്റെ ഖുറേഷി അബ്രഹാം എന്ന കഥാപാത്രത്തിന്റെ പോസ്റ്റർ പൃഥ്വിരാജ് പുറത്ത് വിട്ടിരുന്നു. അതിനൊപ്പം അദ്ദേഹം നൽകിയ ക്യാപ്‌ഷനും ഒരു രണ്ടാം ഭാഗം എന്ന സൂചന നൽകിയിരുന്നു. അതിനു മുൻപ് തന്നെ പൃഥ്വിരാജ്, മുരളി ഗോപി എന്നിവർ ഇട്ട ഫേസ്ബുക്ക്, ട്വിറ്റർ പോസ്റ്റുകളും ലുസിഫെർ 2 എന്ന സൂചനകൾ ആണ് ആരാധകർക്കും പ്രേക്ഷകർക്കും നല്കിയത്.
ലുസിഫെർ രണ്ടാം ഭാഗത്തിൽ മോഹൻലാൽ ഡബിൾ റോളിൽ ആണ് എത്തുക എന്നുള്ള നിഗമനത്തിലും ആരാധകർ എത്തുന്നു. കാരണം സ്റ്റീഫൻ നെടുമ്പള്ളി തന്നെയാണ് അബ്രഹാം ഖുറേഷി എന്ന് ചിത്രത്തിൽ ഒരിടത്തും പറയുന്നില്ല. മാത്രമല്ല മുരളി ഗോപി പങ്കു വെച്ച കറുപ്പും വെളുപ്പും ഇട്ട കുതിരകളുടെ ചിത്രവും ആ ഒരു ചിന്തയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നു. ഏതായാലും ലുസിഫെർ മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും തകർക്കുമ്പോൾ ആരാധകർ ആവേശത്തിൽ ആണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രത്തിൽ വിവേക് ഒബ്രോയ്, മഞ്ജു വാര്യർ, ടോവിനോ തോമസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.