[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പാർവതി സംവിധാന രംഗത്തേക്ക്; എപ്പോൾ വേണമെങ്കിലും സിനിമ ചെയ്യാം എന്ന് താരം..!

പ്രശസ്ത നടി പാർവതി സംവിധാന രംഗത്തേക്ക് കൂടി എത്തുകയാണ്. അടുത്തിടെ നടന്ന ഒരു ഓൺലൈൻ മാധ്യമ അഭിമുഖത്തിൽ ആണ് സംവിധാനം ചെയ്യാനുള്ള തന്റെ ആഗ്രഹം  തുറന്നു പറഞ്ഞത്. അഭിനയിക്കുന്നതിന് ഒപ്പം തന്നെ കഥ പ്രേക്ഷകരോട് പറയാനും തനിക്ക് താൽപ്പര്യം ഉണ്ടെന്ന് ആണ്
പാർവതി പറയുന്നത്. എന്നാൽ തന്റെ ചിത്രം എന്നു സംഭവിക്കും എന്നൊരു പ്രഖ്യാപനം ഇപ്പോൾ നടത്താൻ പറ്റില്ല എന്നാണ് പാർവതി പറയുന്നത്. അത് ചിലപ്പോൾ വളരെ വേഗം ഉണ്ടാകാം, ചിലപ്പോൾ അടുത്ത വർഷമോ അല്ലെങ്കിൽ വർഷങ്ങൾ കഴിഞ്ഞോ ആവാം എന്നും പാർവ്വതി പറയുന്നു. എന്തായാലും തന്റെ വലിയൊരു സ്വപ്നം ആണ് സംവിധായിക ആവുക എന്നതെന്നു പാർവതി സൂചിപ്പിക്കുന്നു.

നവാഗതനായ മനു സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം ആണ് പാർവതിയുടെ അടുത്ത റിലീസ്. ഈ മാസം ഇരുപതിയാറിന് ഉയരെ കേരളത്തിലെ തീയേറ്ററുകളിൽ എത്തും. പാർവ്വതിയെ കൂടാതെ ആസിഫ് അലി, ടോവിനോ തോമസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. റിയൽ ലൈഫ് സംഭവങ്ങളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റീലീസ് ചെയ്ത ഈ ചിത്രത്തിന്റെ ട്രെയിലർ വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മികച്ച നടി എന്നതിലുപരി മലയാള സിനിമയിലെ വനിതാ സംഘടന ആയ ഡബ്ള്യു സി സി യുടെ സജീവ പ്രവർത്തക എന്ന നിലയിലും വളരെ ഉറച്ച തീരുമാനങ്ങൾ എടുക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന വനിത എന്ന നിലയിലും ശ്രദ്ധേയയാണ്
പാർവതി. ഏതായാലും സംവിധായിക എന്ന നിലയിലും മികവ് പുലർത്താൻ പാർവതിക്ക് കഴിയും എന്ന് പ്രതീക്ഷിക്കാം.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 weeks ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 weeks ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

4 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

4 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 month ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

1 month ago

This website uses cookies.