മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഭീഷ്മ പർവ്വം എന്ന മാസ്സ് ചിത്രം മാർച്ച് മൂന്നിന് റിലീസ് ചെയ്യുകയാണ്. അമൽ നീരദ് നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ മാസ്സ് ചിത്രം രചിച്ചിരിക്കുന്നത് സംവിധായകനും ദേവദത് ഷാജി എന്ന പുതുമുഖവും ചേർന്നാണ്. ഇപ്പോൾ അതിന്റെ പ്രചാരണ പരിപാടികളിൽ സജീവമാണ് മമ്മൂട്ടി. അതിന്റെ ഭാഗമായി ഓൺലൂകേർസ് മീഡിയക്കു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധ നേടുകയാണ്. സംവിധാന മോഹം ഉണ്ടോ എന്ന ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞ മറുപടി ആണ് ഏറെ വൈറൽ ആവുന്നത്. പണ്ട് ആ ആഗ്രഹം ഉണ്ടായിരുന്നു എന്നും, പക്ഷെ തന്നെ കൊണ്ട് അതിനു കഴിയില്ല എന്ന് തോന്നിയത് കൊണ്ട് ആ ആഗ്രഹം ഉപേക്ഷിച്ചു എന്നുമാണ് മമ്മൂട്ടി പറയുന്നത്. അതുപോലെ താൻ സംവിധാനം ചെയ്തില്ലെങ്കിലും ഇവിടെ സിനിമകൾ ഉണ്ടാവുമെന്നും താൻ സിനിമ സംവിധാനം ചെയ്തില്ല എന്ന് പറഞ്ഞു സമരം ചെയ്യാനൊന്നും ആരും വരില്ല എന്നും അദ്ദേഹം പറയുന്നു.
ഒരു നടൻ ആയി നിൽക്കാൻ ആണ് കൂടുതൽ ഇഷ്ടപ്പെടുന്നത് എന്നും നല്ല ഒരു നടൻ ആണെന്ന് ഇനിയും തെളിയിക്കട്ടെ എന്നും മമ്മൂട്ടി പറഞ്ഞു. സൂപ്പർ താരം മോഹൻലാൽ, യുവ സൂപ്പർ താരം പൃഥ്വിരാജ് എന്നിവർ സംവിധായകർ ആയിരുന്നു. ആ സമയത്തു ആണ് മമ്മൂട്ടിയും സംവിധായകൻ ആയേക്കാം എന്ന വാർത്ത വരുന്നത്. ഏതായാലും അതിനു താനില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് മെഗാ സ്റ്റാർ. പണ്ട് മമ്മൂട്ടി സംവിധായകൻ ആവാൻ ആഗ്രഹിച്ചിരുന്ന കാര്യവും തന്നോട് തിരക്കഥ ചോദിച്ച കാര്യവും നടൻ ശ്രീനിവാസൻ ഒരു ചാനൽ പരിപാടിയിൽ വെളിപ്പെടുത്തിയിരുന്നു. അതിനു ശേഷം അദ്ദേഹം ആ ആഗ്രഹം ഉപേക്ഷിച്ചതായി ശ്രീനിവാസൻ പറഞ്ഞിരുന്നു. അത് തന്നെയാണ് ഇപ്പോൾ മമ്മൂട്ടിയും തുറന്നു പറയുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.