മോഹൻലാലിനെ നായകനാക്കി പുലി മുരുകൻ എന്ന ബ്രഹ്മാണ്ഡ ഹിറ്റ് ഒരുക്കിയ സംവിധായകൻ ആണ് വൈശാഖ്. നൂറ്റമ്പതു കോടി കളക്ഷൻ നേടിയ ഈ ചിത്രത്തിന് ശേഷം വൈശാഖ് ഒരുക്കുന്നത് മധുര രാജ എന്ന മമ്മൂട്ടി ചിത്രമാണ്. വൈശാഖിന്റെ അരങ്ങേറ്റ ചിത്രമായ പോക്കിരി രാജയിൽ മമ്മൂട്ടി അവതരിപ്പിച്ച രാജ എന്ന കഥാപാത്രത്തെയാണ് മധുര രാജയിലൂടെ വൈശാഖ് വീണ്ടും എത്തിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ മാസ്സ് മസാല എന്റെർറ്റൈനെർ ഈ വരുന്ന ഏപ്രിൽ മാസത്തിൽ ആണ് റിലീസ് ചെയ്യാൻ പോകുന്നത്. മധുര രാജയുടെ അവസാന ഘട്ട ചിത്രീകരണം ഇപ്പോൾ നടക്കുകയാണ്. അതിനിടയിൽ ആണ് വൈശാഖ് ഫേസ്ബുക്കിൽ ഇട്ട ഒരു പോസ്റ്റിൽ, ഒരാൾ മധുര രാജ എന്ന ഈ ചിത്രം എട്ടു നിലയിൽ പൊട്ടും എന്ന് കമന്റ് ഇട്ടതു.
എന്നാൽ ചേട്ടൻ ഇവിടെയൊക്കെ തന്നെ കാണുമല്ലോ എന്ന അർത്ഥത്തിൽ വൈശാഖ് ഇട്ട മരണ മാസ്സ് മറുപടി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഉദയ കൃഷ്ണ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പ് എന്ന പുതിയ നിർമ്മാതാവാണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണിയുടെ ഐറ്റം ഡാൻസും ഉണ്ട്. തമിഴ് നടൻ ജയ്, തെലുങ്കു നടൻ ജഗപതി ബാബു എന്നിവരും ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. പീറ്റർ ഹെയ്‌ൻ സംഘട്ടന സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറും ക്യാമറ ചലിപ്പിക്കുന്നത് ഷാജി കുമാറും ആണ്. ജോൺകുട്ടി ആണ് മധുര രാജയുടെ എഡിറ്റർ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.