ഏതാനും വർഷം മുൻപ് മലയാള സിനിമയിൽ, ഒരേ ചരിത്ര പുരുഷന്മാരുടെ കഥ പറയുന്ന രണ്ടു ചിത്രങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. കുഞ്ഞാലി മരക്കാർ നാലാമന്റെ കഥ പറയുന്ന ആ ചിത്രങ്ങൾ മോഹൻലാലിനെ നായകനാക്കി പ്രിയദർശനും മമ്മൂട്ടിയെ നായകനാക്കി സന്തോഷ് ശിവനുമാണ് പ്രഖ്യാപിച്ചത്. എന്നാൽ പ്രിയദർശൻ- മോഹൻലാൽ ചിത്രമാണ് ആദ്യം സംഭവിച്ചത്. മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന ആ ചിത്രം ഈ കഴിഞ്ഞ ഡിസംബറിലാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ സന്തോഷ് ശിവന്റെ കുഞ്ഞാലി മരക്കാർ ഇനിയുണ്ടാകുമോ എന്നറിയാനുള്ള ആകാംഷയിലാണ് മലയാള സിനിമാ പ്രേമികൾ. ഈ ചോദ്യം അദ്ദേഹത്തോട് തന്നെ ചോദിച്ചപ്പോൾ, സന്തോഷ് ശിവൻ നൽകിയ മറുപടി, ആ ചിത്രം ഇനിയുണ്ടാവില്ലയെന്നാണ്. കാരണം മരക്കാരുടെ കഥ ഇപ്പോൾ തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞെന്നും, ഒരേ കഥയിൽ രണ്ടു ചിത്രങ്ങളുടെ ആവശ്യമില്ലായെന്നുമാണ്.
താനെന്തായാലും ഇനി കുഞ്ഞാലി മരക്കാരെന്ന ഒരു ചിത്രമാലോചിക്കുന്നില്ലായെന്നും, അങ്ങനെയൊരു ചിത്രം ഇനിയുണ്ടാവില്ലയെന്നുമാണ് സന്തോഷ് ശിവൻ സംശങ്ങളില്ലാതെ വ്യക്തമാക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ജാക്ക് ആൻഡ് ജിൽ നാളെ ആഗോള തലത്തിൽ റിലീസ് ചെയ്യുകയാണ്. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം, ഒരു സയൻസ് ഫിക്ഷൻ ഫാന്റസി കോമഡി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ ഈ ചിത്രം തമിഴിലും റിലീസ് ചെയ്യുന്നുണ്ട്. സെന്റിമീറ്ററെന്നാണ് ഇതിന്റെ തമിഴ് വേർഷന്റെ പേര്. അതുപോലെ ഇപ്പോൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ത്രീഡി ഫാന്റസി ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നതും സന്തോഷ് ശിവനാണ്. ഈ ചിത്രത്തിന്റെ ഒരു പോർട്ടുഗീസ് ഷെഡ്യൂൾ കൂടെ ഇനി ബാക്കിയുണ്ടെന്നാണ് അറിയാൻ സാധിക്കുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.