[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തുപ്പാക്കി 2 ന്റെ ചർച്ചകൾ നടക്കുന്നു: സന്തോഷ് ശിവൻ..!

പത്തു വർഷം മുൻപ് റിലീസ് ചെയ്തു സൂപ്പർ ഹിറ്റായ ദളപതി വിജയ് ചിത്രമാണ് തുപ്പാക്കി. സൂപ്പർ സംവിധായകൻ എ ആർ മുരുഗദോസ് ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് വി ക്രിയേഷൻസാണ്. സന്തോഷ് ശിവൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രം അതുവരെയുള്ള വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും ഹിറ്റായി മാറി. ഒരു മോശം സമയത്തിൽ നിന്ന് നല്ല സമയത്തിലേക്കുള്ള വിജയ്‌യുടെ തിരിച്ചു വരവായിരുന്നു ഈ ചിത്രം. ജഗദീഷ് എന്ന് പേരുള്ള, ഇന്ത്യൻ ആർമിയിലെ ഒരു ഇന്റലിജൻസ് ഉദ്യോഗസ്ഥനായാണ് ഇതിൽ വിജയ് അഭിനയിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം പലപ്പോഴായി ഇതിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ഒരിക്കൽ അത് സംവിധായകൻ എ ആർ മുരുഗദോസ് തന്നെ പറയുകയും ചെയ്തു. ഇപ്പോഴിതാ, സന്തോഷ് ശിവൻ പറയുന്നതും അത് തന്നെയാണ്. അത്തരമൊരു രണ്ടാം ഭാഗത്തിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് അദ്ദേഹം അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ പറയുന്നത്.

വിജയ് ആരാധകരും തെന്നിന്ത്യൻ സിനിമ പ്രേമികളും ഏറെ കാത്തിരിക്കുന്ന ഒരു പ്രോജെക്ടയിരിക്കും തുപ്പാക്കി 2 . വിജയ് ഇപ്പോൾ ചെയ്യുന്ന വംശി ചിത്രം, അതിനു ശേഷം ചെയ്യാൻ പോകുന്ന ലോകേഷ് കനകരാജ് ചിത്രമെന്നിവ കഴിഞ്ഞാൽ പിന്നീട് അദ്ദേഹത്തിന്റെ ചിത്രങ്ങളൊരുക്കുക ആറ്റ്ലി, എ ആർ മുരുഗദോസ് എന്നിവരാകുമെന്നാണ് സൂചന. അതിൽ എ ആർ മുരുഗദോസ് ചിത്രം തുപ്പാക്കിയുടെ രണ്ടാം ഭാഗമായിരിക്കുമെന്നാണ് തമിഴ് മാധ്യമങ്ങളും പറയുന്നത്. കാജൽ അഗർവാൾ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ വില്ലനായി എത്തിയത് ബോളിവുഡ് താരമായ വിദ്യുത് ജമാലാണ്. ഹാരിസ് ജയരാജ് സംഗീതം പകർന്ന ഈ ചിത്രം എഡിറ്റ് ചെയ്തത് ശ്രീകർ പ്രസാദാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.