[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബ്രോ ഡാഡി തിയറ്റര്‍ റിലീസ് ആയിരിക്കുമോ?; പൃഥ്വിരാജിന്‍റെ പ്രതികരണം ഇങ്ങനെ..!

മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഒരു സംവിധായകൻ എന്ന നിലയിൽ കൂടി കഴിവ് തെളിയിച്ച ആളാണ്. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രമൊരുക്കിയ അരങ്ങേറിയ ആളാണ് അദ്ദേഹം. നൂറു കോടി ക്ലബിൽ ഇടം പിടിച്ച ലൂസിഫറിന് ശേഷം പൃഥ്വിരാജ് ഒരുക്കാനിരുന്നത് മോഹൻലാൽ തന്നെ നായകനായ അതിന്റെ രണ്ടാം ഭാഗമാണ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം അതിന്റെ ഷൂട്ടിംഗ് തുടങ്ങാൻ വൈകിയപ്പോൾ പൃഥ്വിരാജ് മറ്റൊരു ചിത്രമാണ് ഒരുക്കിയത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ തന്നെ വീണ്ടും നായകനാക്കി ഒരുക്കിയ ആ ചിത്രത്തിന്റെ പേര് ബ്രോ ഡാഡി എന്നാണ്. സംവിധാനത്തിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുക കൂടി ചെയ്ത ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, കോവിഡ് പ്രതിസന്ധി മൂലം തീയറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാലും, ഇനി തുറന്നാൽ തന്നെ അമ്പതു ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കു എന്നതിനാലും പല ചിത്രങ്ങൾക്ക് ഒപ്പം ബ്രോ ഡാഡിയും ഒടിടി റിലീസ് ആയാവും എത്തുക എന്ന വാർത്തകൾ വന്നിരുന്നു.

ഡിസ്‌നി ഹോട്ട് സ്റ്റാർ പ്ലാറ്റ്‌ഫോം റെക്കോർഡ് തുകയാണ് ഈ ചിത്രത്തിന് ഓഫർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്രോ ഡാഡി തീയേറ്റർ റിലീസ് ആയിരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പൃഥ്വിരാജ് മറുപടി പറയുകയാണ്. ആമസോൺ പ്രൈം റിലീസ് ആയി എത്തുന്ന തന്റെ ചിത്രം ഭ്രമത്തിന്റെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്‌വിരാജ് അതിനെക്കുറിച്ചു പ്രതികരിച്ചത്. ബ്രോ ഡാഡിയുടെ നിര്‍മ്മാതാവ് തീരുമാനിക്കേണ്ട കാര്യമാണ് അതെന്നും തിയറ്റര്‍ റിലീസ് ആണോ ഒടിടി റിലീസ് ആണോ എന്നതിനേക്കാള്‍ താൻ ആഗ്രഹിക്കുന്നത്, ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി ആളുകള്‍ക്ക് കാണാൻ സാധിക്കണം എന്ന് മാത്രമാണെന്നും പൃഥ്വിരാജ് പറയുന്നു. ഈ കാര്യത്തിൽ നിര്‍മ്മാതാവിന്‍റെ തീരുമാനം എന്താണോ, അതിൽ തനിക്കു യാതൊരു പരാതിയുമില്ല എന്നും, ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സിനിമ കാണാന്‍ പറ്റണമെന്നേ ഒരു സംവിധായകൻ എന്ന നിലയിൽ തനിക്കു ആഗ്രഹമുള്ളു എന്നും പൃഥ്വിരാജ് പറഞ്ഞു. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവർ രചിച്ച ബ്രോ ഡാഡിയിൽ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരും അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.