[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹന്‍ലാലിന്റെ പേരില്‍ ജയസൂര്യ തന്ന പണി; രസകരമായ സംഭവം വിവരിച്ചു നടി ലെന..!

മലയാളത്തിലെ പ്രശസ്തയായ നടിമാരിൽ ഒരാളാണ് ലെന. ഒട്ടേറെ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ഈ നടി ഇപ്പോൾ ഒരുപിടി പ്രതീക്ഷയേറിയ ചിത്രങ്ങൾ ചെയ്യുന്ന തിരക്കിലാണ്. 23 വർഷം മുൻപ് റിലീസ് ആയ സ്നേഹം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ലെന അഭിനയിച്ചു റിലീസ് ചെയ്യാനുള്ള പുതിയ ചിത്രങ്ങൾ മേപ്പടിയാൻ, ഒരു രാത്രി ഒരു പകൽ, ഭീഷ്മ പർവ്വം, ആട് ജീവിതം, ആർട്ടിക്കിൾ 21, അടുക്കള; ദി മാനിഫെസ്റ്റോ, നാൻസി റാണി, ഖൽബ്, ഖാലി പേഴ്സ് ഓഫ് ദി ബില്യണയറേഴ്സ്, ഓളം എന്നിവയാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ സംഭവിച്ച വളരെ രസകരമായ ഒരനുഭവം ലെന വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിന്റെ പേരില്‍ നടന്‍ ജയസൂര്യ തനിക്ക് തന്ന ഒരു കിടിലന്‍ പണിയെ കുറിച്ചാണ് ലെന പറയുന്നത്. വർഷങ്ങൾക്കു മുന്‍പ്, ലാലേട്ടന്റെ പേരില്‍ താനൊരുസുഹൃത്തിനെ പറ്റിച്ചിരുന്നെന്നും, എന്നാല്‍ വര്ഷങ്ങള്ക്കു ശേഷം അതേ നാണയത്തില്‍ തന്നെ തനിക്ക് അതിന് തിരിച്ചടി കിട്ടിയെന്നുമാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ലെന വെളിപ്പെടുത്തുന്നത്. കടുത്ത മോഹൻലാൽ ആരാധികയായ സുഹൃത്തിനെ, മിമിക്രി താരത്തെ കൊണ്ട് മോഹൻലാലിന്റെ ശബ്ദത്തിൽ അവളോട് സംസാരിപ്പിച്ചു, അവളെ പറ്റിച്ചിട്ടുണ്ട് എന്നാണ് ലെന പറയുന്നത്.

പിന്നീട് ഏഷ്യാനെറ്റില്‍ യുവര്‍ ചോയ്‌സ് എന്നൊരു പ്രോഗ്രാം ചെയ്യുന്ന സമയത്തു, ഓണം സ്‌പെഷ്യല്‍ എപ്പിഡോഡ് ചെയ്യാന്‍ ലെനക്കൊപ്പം ജയസൂര്യയും എത്തിയിരുന്നു. ഒരു കോളിംഗ് പ്രോഗ്രാം ആയിരുന്ന ആ പരിപാടിയുടെ അവസാനം ആയപ്പോൾ ഇന്ന് നമുക്കൊരു സ്‌പെഷ്യല്‍ കോളറുണ്ട് എന്നും അത് ലാലേട്ടൻ ആണെന്നും ജയസൂര്യ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണും വീഡിയോ കോളുമൊന്നും ഇല്ലാത്ത കാലമായതിനാൽ, ഏഷ്യാനെറ്റിലെ ആ പ്രോഗ്രാമില്‍ ലാന്‍ഡ് ലൈനില്‍ മോഹൻലാലിന്റെ കാൾ വരികയും ലെന സംസാരിക്കുകയും ചെയ്തു. പക്ഷെ കാൾ കട്ട് ആയതിനു ശേഷമാണു ജയസൂര്യയുടെ ആ ഞെട്ടിക്കുന്ന പ്രസ്‍താവന ഉണ്ടായതു. ഇന്നത്തെ സര്‍പ്രൈസ് ലാലേട്ടന്‍ വിളിച്ചു എന്നുള്ളതല്ല, വിളിച്ചത് ലാലേട്ടന്‍ അല്ലെന്നുള്ളതാണ് എന്നായിരുന്നു ജയസൂര്യയുടെ വാക്കുകൾ. ലാലേട്ടന്റെ പേരില്‍ വിളിച്ചത് തന്റെ സുഹൃത്തായ ഒരു മിമിക്രി ആര്‍ടിസ്റ്റ് ആയിരുന്നു എന്നും വെളിപ്പെടുത്തിയ ജയസൂര്യ, അത് ലെനയ്ക്ക് കൊടുത്ത ചെറിയൊരു പണിയാണെന്നുകൂടി തുറന്നു പറഞ്ഞു. അപ്പോഴാണ് താൻ പണ്ട് തന്റെ സുഹൃത്തിനു പഴ്സണലായി കൊടുത്ത പണി, തനിക്കു പബ്ലിക് ആയി തിരിച്ചു കിട്ടിയല്ലോ എന്ന് ഓർത്തതെന്ന് ലെന പറയുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.