മലയാളത്തിലെ യുവ സൂപ്പർ താരമായ പൃഥ്വിരാജ് സുകുമാരൻ ഒരു സംവിധായകൻ എന്ന നിലയിൽ കൂടി കഴിവ് തെളിയിച്ച ആളാണ്. മോഹൻലാലിനെ നായകനാക്കി ലൂസിഫർ എന്ന ചിത്രമൊരുക്കിയ അരങ്ങേറിയ ആളാണ് അദ്ദേഹം. നൂറു കോടി ക്ലബിൽ ഇടം പിടിച്ച ലൂസിഫറിന് ശേഷം പൃഥ്വിരാജ് ഒരുക്കാനിരുന്നത് മോഹൻലാൽ തന്നെ നായകനായ അതിന്റെ രണ്ടാം ഭാഗമാണ്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം അതിന്റെ ഷൂട്ടിംഗ് തുടങ്ങാൻ വൈകിയപ്പോൾ പൃഥ്വിരാജ് മറ്റൊരു ചിത്രമാണ് ഒരുക്കിയത്. കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ തന്നെ വീണ്ടും നായകനാക്കി ഒരുക്കിയ ആ ചിത്രത്തിന്റെ പേര് ബ്രോ ഡാഡി എന്നാണ്. സംവിധാനത്തിനൊപ്പം പൃഥ്വിരാജ് അഭിനയിക്കുക കൂടി ചെയ്ത ഈ ചിത്രം ഇപ്പോൾ അതിന്റെ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം ഒരു ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ, കോവിഡ് പ്രതിസന്ധി മൂലം തീയറ്ററുകൾ അടഞ്ഞു കിടക്കുന്നതിനാലും, ഇനി തുറന്നാൽ തന്നെ അമ്പതു ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കു എന്നതിനാലും പല ചിത്രങ്ങൾക്ക് ഒപ്പം ബ്രോ ഡാഡിയും ഒടിടി റിലീസ് ആയാവും എത്തുക എന്ന വാർത്തകൾ വന്നിരുന്നു.
ഡിസ്‌നി ഹോട്ട് സ്റ്റാർ പ്ലാറ്റ്‌ഫോം റെക്കോർഡ് തുകയാണ് ഈ ചിത്രത്തിന് ഓഫർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബ്രോ ഡാഡി തീയേറ്റർ റിലീസ് ആയിരിക്കുമോ എന്ന ചോദ്യത്തിന് ഇപ്പോൾ പൃഥ്വിരാജ് മറുപടി പറയുകയാണ്. ആമസോൺ പ്രൈം റിലീസ് ആയി എത്തുന്ന തന്റെ ചിത്രം ഭ്രമത്തിന്റെ പ്രമോഷന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആണ് പൃഥ്‌വിരാജ് അതിനെക്കുറിച്ചു പ്രതികരിച്ചത്. ബ്രോ ഡാഡിയുടെ നിര്‍മ്മാതാവ് തീരുമാനിക്കേണ്ട കാര്യമാണ് അതെന്നും തിയറ്റര്‍ റിലീസ് ആണോ ഒടിടി റിലീസ് ആണോ എന്നതിനേക്കാള്‍ താൻ ആഗ്രഹിക്കുന്നത്, ഇപ്പോഴത്തെ സാഹചര്യത്തിൽ പരമാവധി ആളുകള്‍ക്ക് കാണാൻ സാധിക്കണം എന്ന് മാത്രമാണെന്നും പൃഥ്വിരാജ് പറയുന്നു. ഈ കാര്യത്തിൽ നിര്‍മ്മാതാവിന്‍റെ തീരുമാനം എന്താണോ, അതിൽ തനിക്കു യാതൊരു പരാതിയുമില്ല എന്നും, ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് സിനിമ കാണാന്‍ പറ്റണമെന്നേ ഒരു സംവിധായകൻ എന്ന നിലയിൽ തനിക്കു ആഗ്രഹമുള്ളു എന്നും പൃഥ്വിരാജ് പറഞ്ഞു. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവർ രചിച്ച ബ്രോ ഡാഡിയിൽ കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍, കാവ്യ ഷെട്ടി എന്നിവരും അഭിനയിക്കുന്നുണ്ട്.
മലയാളത്തിനു പിന്നാലെ ഹിന്ദിയിലും ബോക്സ് ഓഫീസ് പിടിച്ചു കുലുക്കി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’. സിനിമയ്ക്കു ലഭിച്ച അതിഗംഭീര പ്രതികരണങ്ങൾക്കു…
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ…
പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടിയ ചിത്രം എക്സ്ട്രാ ഡീസന്റ് വിജയകരമായ രണ്ടാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. ഹൗസ് ഫുൾ, ഫാസ്റ്റ്…
ഫോറെൻസിക്കിന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി" ജനുവരി രണ്ടിന്…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടാമുയർച്ചിയിലെ ആദ്യ ഗാനം പുറത്ത്.…
ജീവിതത്തെ സ്വന്തം ഇച്ഛാശക്തിയിലും, ചോരത്തിളപ്പിലും,ബുദ്ധിയും, കൗശലവും,ആളും അർത്ഥവും കൊണ്ടു നേരിട്ട ഒരു മനുഷ്യനുണ്ട് - കടുവാക്കുന്നേൽ കുറുവച്ചൻ.മധ്യ തിരുവതാംകൂറിലെ മീനച്ചിൽ…
This website uses cookies.