ജനപ്രിയ നായകൻ ദിലീപ് നായകനായ രാമലീല വൻ പ്രേക്ഷകാഭിപ്രായം നേടി കുതിക്കുകയാണ് ഇപ്പോൾ. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലർ രചിച്ചിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ്. മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം ഒരുപാട് പ്രതിസന്ധികൾ നേരിട്ടതിനു ശേഷമാണു ഇപ്പോൾ റിലീസ് ചെയ്തത്. എന്നാൽ ഇപ്പോൾ ചിത്രത്തിന് എല്ലാ വശത്തു നിന്നും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. സിനിമാ മേഖലയിൽ നിന്നും ഒട്ടനവധിപ്പേരാണ് രാമലീല കണ്ടു അഭിനന്ദനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്.
വളരെ സമർത്ഥമായി ഒരുക്കിയ ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്നാണ് പ്രശസ്ത സംവിധായകൻ രഞ്ജിത് ശങ്കർ രാമലീലയെ പറ്റി പറഞ്ഞിരിക്കുന്നത്. ദിലീപിനും അരുൺ ഗോപിക്കും സച്ചിക്കും അതുപോലെ ടോമിച്ചൻ മുളകുപാടത്തിനും ആശംസകളും പറഞ്ഞിട്ടുണ്ട് രഞ്ജിത് ശങ്കർ.
കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസനും ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് വിശദമായ ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. അരുൺ ഗോപിയുടെ മികച്ച സംവിധാനത്തെ പ്രകീർത്തിച്ച വിനീത് സച്ചിയുടെ കരിയർ ബെസ്റ്റ് തിരക്കഥയാണ് രാമലീലയുടേത് എന്നും പറഞ്ഞു. അതോടൊപ്പം ദിലീപിന്റെയും കലാഭവൻ ഷാജോണിന്റേയും പ്രകടനങ്ങളും എടുത്തു പറഞ്ഞ വിനീത് ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതത്തെയും അതുപോലെ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഈ ചിത്രം പ്രദർശനത്തിന് എത്തിച്ച ടോമിച്ചൻ മുളകുപാടത്തെയും അഭിനന്ദിച്ചു.
രാമലീല കണ്ടു എന്നും ഈ ചിത്രം അതിഗംഭീരം ആയിട്ടുണ്ട് എന്നനുമാണ് പുലി മുരുകൻ സംവിധാനം ചെയ്ത വൈശാഖ് പ്രതികരിച്ചത്. അരുൺ ഗോപിയെ പ്രശംസ കൊണ്ട് മൂടിയ വൈശാഖ്, മറ്റുള്ളവരെയും എടുത്തു പറഞ്ഞു അഭിനന്ദിച്ചു.
അരുൺ ഗോപി അരങ്ങേറ്റം അസലാക്കി എന്നായിരുന്നു മാർത്താണ്ഡൻ എന്ന പ്രശസ്ത സംവിധായകന്റെ പ്രതികരണം.
ഒരു മികച്ച പൊളിറ്റിക്കൽ ത്രില്ലർ ആണ് രാമലീല എന്ന് സംവിധായകൻ ബോബൻ സാമുവൽ പറഞ്ഞപ്പോൾ രാമലീലയുടെ വിജയത്തിൽ ദിലീപിനെയും രാമലീല ടീമിനെയും അഭിനന്ദിച്ചു കൊണ്ട് നിർമ്മാതാവ് ആഷിക് ഉസ്മാനും ഫേസ്ബുക്കിലൂടെ രംഗത്ത് വന്നു.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.