ബാഹുബലി സീരിസ് ഒരുക്കി ഇന്ത്യൻ സിനിമയിലെ ഏറ്റവും മൂല്യമുള്ള സംവിധായകരിൽ ഒരാളായി മാറിയ എസ് എസ് രാജമൗലി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ആർ ആർ ആർ. ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവർ നായക വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ബോളിവുഡ് സൂപ്പർ താരം അജയ് ദേവ്ഗൺ, ബോളിവുഡ് താര സുന്ദരി ആലിയ ഭട്ട്, തമിഴ് താരം സമുദ്രക്കനി, അന്തർദേശീയ താരങ്ങളായ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി എന്നിവരും അഭിനയിക്കുന്നുണ്ട്. ഈ കഴിഞ്ഞ ജനുവരി ഏഴിന് റിലീസ് ചെയ്യാനിരുന്ന ഈ ചിത്രം കോവിഡ് വ്യപനം രാജ്യത്തു വർധിച്ചതിനെ തുടർന്ന് റിലീസ് മാറ്റുകയായിരുന്നു. എന്നാൽ അഞ്ചോളം ഭാഷകളിൽ പുറത്തു വരുന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി രാജമൗലിയും സംഘവും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു.
തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ താരങ്ങളെ ഒക്കെ തന്റെ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള രാജമൗലി എന്ത് കൊണ്ട് മലയാള താരങ്ങളെ ഉൾപ്പെടുത്തുന്നില്ല എന്നൊരു ചോദ്യം ആ അവസരത്തിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്നു. അതിനു അദ്ദേഹം നൽകിയ ഉത്തരം, തിരക്കഥ ആവശ്യപ്പെടുന്ന താരങ്ങളെ ആണ് താൻ ചിത്രങ്ങളിൽ ഉൾപ്പെടുത്താറുള്ളത് എന്നാണ്. നാളെ തനിക്കു ലഭിക്കുന്ന ഒരു തിരക്കഥയിൽ മോഹൻലാലോ, ഫഹദ് ഫാസിലോ, ദുൽഖർ സൽമാനോ മമ്മൂട്ടിയോ വേണം എന്ന് തോന്നുന്ന ഒരു കഥാപാത്രം ഉണ്ടെങ്കിൽ തീർച്ചയായും താൻ അവരെ തന്നെയാവും സമീപിക്കുക എന്നും, ഒരിക്കലും ഒരു നടനോ താരത്തിനോ വേണ്ടി താൻ കഥാപാത്രങ്ങൾ ഉണ്ടാക്കാറില്ല എന്നും അദ്ദേഹം പറയുന്നു. കഥയ്ക്ക് ആവശ്യമുള്ള നടീനടന്മാരെ കണ്ടെത്തുകയാണ് ചെയ്യുന്നതെന്നും രാജമൗലി പറഞ്ഞു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.