[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സിബിഐ തീം മ്യൂസിക്കിൽ പുതിയ മാറ്റങ്ങളോ; സംഗീത സംവിധായകൻ വെളിപ്പെടുത്തുന്നു..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് സിബിഐ 5 എന്ന ചിത്രത്തിലാണ്. എസ് എൻ സ്വാമി രചിച്ചു. കെ മധു ഒരുക്കുന്ന ഈ ചിത്രം സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രമാണ്. ഒരു സിബിഐ ഡയറികുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നിവക്ക് ശേഷം ഒരുങ്ങുന്ന ഈ ചിത്രത്തിൽ വലിയ പ്രേക്ഷക പ്രതീക്ഷ ആണ് പ്രേക്ഷകർക്ക് ഉള്ളത്. ഒട്ടേറെ ആരാധകർ ഉള്ള കഥാപാത്രമാണ് ഇതിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന സിബിഐ ഓഫീസർ ആയ സേതുരാമയ്യർ. അതിലും കൂടുതൽ ആരാധകർ ഉണ്ട് ഇതിലെ ആ കഥാപാത്രത്തിന്റെ തീം മ്യൂസിക്കിന്. പ്രശസ്ത സംഗീത സംവിധായകൻ ശ്യാം ആണ് ഈ തീം മ്യൂസിക് ഒരുക്കിയത്. എന്നാൽ ഈ അഞ്ചാം ഭാഗത്തിൽ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് യുവ തലമുറയിലെ പ്രശസ്തനായ ജേക്സ് ബിജോയ് ആണ്. സിബിഐ അഞ്ചാം ഭാഗത്തിലെ തീം മ്യൂസികിൽ മാറ്റങ്ങൾ വല്ലതും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരം നൽകുകയാണ് ജേക്സ് ബിജോയ്.

ആ തീം മ്യൂസിക് ഒരുപാട് പുതുക്കാൻ താൻ ശ്രമിച്ചിട്ടില്ല എന്നും അങ്ങനെ ചെയ്തു പ്രേക്ഷകരുടെ പൊങ്കാല ഏറ്റു വാങ്ങാൻ താല്പര്യം ഇല്ല എന്നും അദ്ദേഹം പറയുന്നു. അതിനെ അതിന്റെ ഏറ്റവും നല്ല രീതിയിൽ അവതരിപ്പിക്കാൻ മാത്രമാണ് ശ്രമിക്കുന്നത് എന്നും ജേക്സ് പറയുന്നു. തനിക്കു വളരെ ഇഷ്ടമുള്ള ഒരു തീം ആണ് അതെന്നും അത് ചെയ്യാൻ സാധിച്ചത് തന്നെ വലിയ ഭാഗ്യം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ കഥയും കാര്യങ്ങളും ഒന്നും സ്വാമി സർ തന്നോട് പറഞ്ഞിട്ടില്ല എന്നും ജേക്സ് ബിജോയ് വെളിപ്പെടുത്തി. മമ്മൂട്ടിക്കൊപ്പം രൺജി പണിക്കർ, സായ്‌കുമാർ, രമേഷ് പിഷാരടി, ആശാശരത്ത്, മുകേഷ് എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾക്കു ജീവൻ പകരുന്നത്. ഇവരെ കൂടാതെ സൗബിൻ ഷാഹിർ, ലിജോ ജോസ് പെല്ലിശ്ശേരി, ദിലീഷ് പോത്തൻ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകും.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.