Mammootty Nayanthara Photos
നയൻതാര പ്രധാന വേഷത്തിൽ എത്തിയ തമിഴ് ചിത്രമായ ഇമൈക്ക നൊടികൾ നാളെ മുതൽ പ്രദർശനം ആരംഭിക്കാൻ പോവുകയാണ്. കേരളത്തിലും വമ്പൻ റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം വലിയ പ്രതീക്ഷകൾക്കിടയിലാണ് പ്രദർശനത്തിന് എത്തുന്നത്. നയൻതാരയോടൊപ്പം ബോളിവുഡ് നടനും സംവിധായകനും നിർമ്മാതാവുമൊക്കെയായ അനുരാഗ് കശ്യപും അഭിനയിക്കുന്ന ഈ ചിത്രത്തിൽ, രാശി ഖന്ന, അഥർവ എന്നിവരും എത്തുന്നു. മക്കൾ സെൽവൻ വിജയ് സേതുപതി അതിഥി വേഷത്തിലും എത്തുന്നു എന്നതും ഈ ചിത്രത്തെ കാത്തിരിക്കാൻ പ്രേക്ഷകരെ പ്രേരിപ്പിച്ച ഘടകമാണ്. ഈ ചിത്രം സംവിധാനം ചെയ്ത അജയ് ജ്ഞാനമുത്തു നാല് വർഷം മുൻപ് ഈ കഥയുമായി ചെന്നത് മലയാളത്തിന്റെ മെഗാസ്റ്റാർ ആയ മമ്മൂട്ടിയുടെ അടുത്താണ്. മമ്മൂട്ടിക്ക് കഥ ഇഷ്ട്ടപെടുകയും ചെയ്തു.
എന്നാൽ പിന്നീട് തിരക്കഥയിൽ മാറ്റങ്ങൾ വരികയും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്റെ ആശയം തന്നെ വേറെ രീതിയിൽ ആവുകയും ചെയ്തു. അതോടെ ഒരു സ്ത്രീ കഥാപാത്രം ചിത്രത്തിലെ സെൻട്രൽ കാരക്റ്റർ ആവുകയും ആ കഥാപാത്രം ചെയ്യാൻ നയൻതാരയെ സമീപിക്കുകയും ചെയ്തു എന്ന് സംവിധായകൻ അജയ് പറയുന്നു . ഒരു സൈക്കോ കില്ലറിനെ പിന്തുടരുന്ന സി ബി ഐ ഓഫീസർ ആയാണ് നയൻ താര ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, ഇതിലെ ഗാനങ്ങൾ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു കിടിലൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയം നേടിയ കൊലമാവ് കോകിലക്ക് ശേഷം റിലീസ് ചെയ്യുന്ന നയൻതാര ചിത്രമാണ് ഇമൈക്ക നൊടികൾ. അനുരാഗ് കശ്യപിന്റെ ആദ്യ തമിഴ് ചിത്രമാണ് ഇത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.