[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പതിനായിരം തീയേറ്ററുകളിൽ റിലീസ് ചെയ്യാൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ 2.0..!

ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സൂപ്പർസ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്ന 2.0 . ഇന്ത്യൻ സിനിമയിലെ ഷോ മാൻ ആയ ഷങ്കർ ഒരുക്കിയ ഈ ചിത്രം ഈ വർഷം നവംബർ 29 നു ആണ് റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. ഒന്നിലധികം തവണ റിലീസ് മാറ്റിയ ഈ ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും ചെലവേറിയ ചിത്രവുമാണ്. പൂർണ്ണമായും ഐ മാക്സ് ത്രീഡിയിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ബജറ്റ് അഞ്ഞൂറ് കോടി രൂപയ്ക്കു മുകളിൽ ആണ്. ഇപ്പോൾ ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ റിലീസ് എന്ന റെക്കോർഡും നേടാൻ തയ്യാറെടുക്കുകയാണ്‌ ഈ ചിത്രം. ലഭ്യമായ റിപ്പോർട്ടുകൾ അനുസരിച്ചു പതിനായിരം തീയേറ്ററുകളിൽ ആയാണ് ഈ ചിത്രം ലോകമെമ്പാടും പ്രദർശനത്തിന് എത്തുക.

ഈ ചിത്രത്തിന്റെ ആദ്യ ടീസർ അടുത്ത മാസം സെപ്റ്റംബർ പതിമൂന്നിന് വിനായക ചതുർഥി ദിനത്തിൽ റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി ആണ് ഈ ചിത്രം റിലീസ് ചെയുന്നത്. അക്ഷയ് കുമാർ വില്ലൻ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ അമി ജാക്സൺ ആണ് നായികാ വേഷം ചെയ്തിരിക്കുന്നത്. ആദിൽ ഹുസ്സൈൻ, സുധാൻഷു ദേശ്പാണ്ഡെ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ മലയാളി നടന്മാരായ കലാഭവൻ ഷാജോണും റിയാസ് ഖാനും ഉണ്ട്. ഹോളിവുഡ് സാങ്കേതിക വിദഗ്‌ധർ അണിയറയിൽ പ്രവർത്തിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എ ആർ റഹ്മാനും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് നീരവ് ഷായും ആണ്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

15 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

16 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.