മലയാള സിനിമയിൽ മോഹൻലാൽ താര സൂര്യൻ ആണെങ്കിലും മലയാളി കുടുംബങ്ങൾക്ക് മോഹൻലാൽ എന്ന അവരുടെ സ്വന്തം ലാലേട്ടൻ ഒരു കാമുകനും മകനും ചേട്ടനും അനുജനും ഒക്കെയാണ്. അത്രമാത്രം ഓരോ മലയാളിയും സിനിമാ പ്രേമികളും ഈ നടനെ സ്നേഹിക്കുന്നുണ്ട്. മലയാള സിനിമയികൾ ഏറ്റവും കൂടുതൽ കുടുംബ പ്രേക്ഷകരുടെ പിന്തുണയുള്ള നടനും മോഹൻലാൽ ആണെന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങൾ നേടുന്ന വലിയ വിജയങ്ങളും ചരിത്ര വിജയങ്ങളും നമ്മുക്ക് കാണിച്ചു തരുന്നു. ഒരിക്കൽ സംവിധായകൻ ഫാസിൽ പറഞ്ഞിട്ടുണ്ട്, ഷൂട്ടിങ്ങിനു ചെല്ലുന്ന വീടുകളിലെ അമ്മമാർ ഇപ്പോഴും ചോദിക്കുന്നതു മോഹൻലാലിനെ കുറിച്ചാണ് എന്നാണ്. അവർക്കു മോഹൻലാൽ മോൻലാൽ ആണെന്നും ഫാസിൽ പറയുന്നു. ഇപ്പോഴിതാ ഒരു മോഹൻലാൽ ആരാധികയായ വീട്ടമ്മയുടെ ചോദ്യം തിരശീലയിൽ മോഹൻലാലിന് ഏറ്റവും പ്രിയപ്പെട്ട അമ്മ വേഷം ഏതാണ് എന്നതാണ്.
ഒട്ടേറെ ചിത്രങ്ങളിൽ ഒട്ടേറെ അമ്മമാരുടെ മകൻ ആയി അഭിനയിച്ചിട്ടുള്ള മോഹൻലാൽ പറയുന്നത് എല്ലാ അമ്മമാരോടും തനിക്കു സ്നേഹമാണ് എന്നാണ്. എല്ലാവരെയും ഒരുപോലെ ഇഷ്ടമെങ്കിലും പെട്ടെന്ന് മനസ്സിലേക്ക് കടന്നു വരുന്നതും, ഒരുപാട് പ്രേക്ഷകർ സംസാരിച്ചു കണ്ടിട്ടുള്ളതും കിരീടം എന്ന സിനിമയിലെ അമ്മയെ കുറിച്ചാണ് എന്ന് മോഹൻലാൽ പറയുന്നു. ലോഹിത ദാസ് എഴുതി സിബി മലയിൽ സംവിധാനം ചെയ്ത കിരീടത്തിൽ മോഹൻലാൽ കഥാപാത്രമായ സേതുമാധവന്റെ അമ്മ ആയി എത്തിയത് കവിയൂർ പൊന്നമ്മ ആണ്. ഓൺസ്‌ക്രീനിൽ ഏറ്റവും കൂടുതൽ തവണ മോഹൻലാലിന്റെ അമ്മ ആയി അഭിനയിച്ചതും കവിയൂർ പൊന്നമ്മ ആണ്. മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച അമ്മ- മകൻ ജോഡി ആയാണ് കവിയൂർ പൊന്നമ്മ- മോഹൻലാൽ ടീമിനെ കുറിച്ച് സിനിമാ പ്രേമികൾ വിലയിരുത്തുന്നത്. ജീവിതത്തിലും തന്റെ സ്വന്തം അമ്മയെ പോലെ തന്നെയാണ് പൊന്നമ്മ ചേച്ചി എന്നും മോഹൻലാൽ പറഞ്ഞിട്ടുണ്ട്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
This website uses cookies.