[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

അന്ന് മെഗാസ്റ്റാർ ചിത്രത്തിലെ ആൾക്കൂട്ടത്തിൽ; ഇന്ന് തീയേറ്റിൽ കയ്യടി വാങ്ങുന്ന താരമായി തണ്ണീർ മത്തനിലെ താരം..

ഇപ്പോൾ തീയേറ്ററുകളിൽ സൂപ്പർ ഹിറ്റായി ഓടുന്ന മലയാള ചിത്രമാണ് നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്ത തണ്ണീർ മത്തൻ ദിനങ്ങൾ. വിനീത് ശ്രീനിവാസനും ഒരു സംഘം കുട്ടികളും പ്രധാന വേഷങ്ങൾ ചെയ്ത ഈ ചിത്രം നിർമ്മിച്ചത് പ്രശസ്ത ക്യാമറാമാൻ ജോമോൻ ടി ജോൺ, എഡിറ്റർ ഷമീർ മുഹമ്മദ്, ഷെബിൻ ബക്കർ എന്നിവർ ചേർന്നാണ്. കുമ്പളങ്ങി നൈറ്റ്‌സിൽ അഭിനയിച്ച മാത്യു ടി തോമസും ഉദാഹരണം സുജാതയിലൂടെ ശ്രദ്ധ നേടിയ അനശ്വര രാജനും ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ എങ്കിലും ഇതിലെ ബാല താരങ്ങൾ ഓരോരുത്തരും പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. അതിലൊരാളാണ് മെൽവിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നസ്ലെൻ. തന്റെ കോമഡി ഡയലോഗുകളിലൂടെ ഈ ബാല താരം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച കൊണ്ട് അവരുടെ പ്രശംസയേറ്റു വാങ്ങുകയാണ്.

ഇതിനു മുൻപുള്ള നസ്ലെന്റെ ആകെ സിനിമാ പരിചയം എന്നത് മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ് ആയി അഭിനയിച്ചതാണ്. കടുത്ത മമ്മൂട്ടി ആരാധകനായ നസ്ലെൻ മമ്മൂട്ടിയെ ഒന്ന് അടുത്ത് കാണാൻ വേണ്ടിയാണു ജൂനിയർ ആർട്ടിസ്റ്റായി പോയത്. അതിലെ ഒരു ഫ്രയിമിൽ തന്നെയും കാണിക്കുന്നുണ്ട് എന്ന് പറഞ്ഞു കൂട്ടുകാരെ മുഴുവൻ കൂട്ടി തീയേറ്ററിൽ പോവുകയും ആ ഫ്രയിമിന്റെ ഫോട്ടോ എടുത്തു എല്ലാവരെയും കാണിക്കുകയും ചെയ്ത ആളാണ് ഈ ബാലതാരം. ഇപ്പോഴിതാ നസ്ലിന് വേണ്ടി കയ്യടിക്കുകയാണ് കേരളം മുഴുവൻ. നസ്ലിന് ഒപ്പം ഫോട്ടോ എടുക്കാനും അവനെ അഭിനന്ദിക്കാനും സിനിമാ പ്രേമികൾ തിരക്ക് കൂട്ടുന്നു. നസ്ലിന്റെ ഒരു ഫേസ്ബുക് സുഹൃത്ത് ആണ് ഈ വിവരം ഷെയർ ചെയ്തത്. ഏതായാലും നസ്ലിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത് അഭിനന്ദന പ്രവാഹമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.