ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം എന്ന ചിത്രത്തിലൂടെ അദ്ദേഹം ഉണ്ടാക്കിയെടുത്ത ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ഒരു സൂപ്പർ ഹിറ്റ് കഥാപാത്രമാണ് തമിഴിലെ നടിപ്പിൻ നായകൻ സൂര്യ അവതരിപ്പിച്ച റോളക്സ്. ലോകേഷ് ഒരുക്കാൻ പ്ലാൻ ചെയ്യുന്ന വിക്രം 3 എന്ന ചിത്രത്തിൽ സൂര്യയും കമൽ ഹാസനും നേർക്കുനേർ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതുപോലെ കാർത്തി നായകനായ കൈതി 2 എന്ന ചിത്രത്തിലും റോളക്സ് ആയി സൂര്യയുടെ സാന്നിധ്യം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും ആരാധകർ കണക്ക് കൂട്ടുന്നു. കൈതി, വിക്രം എന്നീ ചിത്രങ്ങളിലൂടെ ലോകേഷ് സൃഷ്‌ടിച്ച സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഇപ്പോൾ സൂര്യ, കാർത്തി, കമൽഹാസൻ, ഫഹദ് ഫാസിൽ എന്നിവർ ഈ ചിത്രങ്ങളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ. ഏതായാലും ഇപ്പോഴിതാ റോളക്സ് എപ്പോൾ വരുമെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുന്ന സൂര്യയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സിൽ സൂററായ് പോട്രൂ എന്ന ചിത്രത്തിലെ പ്രകടനത്തിന് അവാർഡ് വാങ്ങാനെത്തിയപ്പോഴാണ് സൂര്യ മറുപടി നൽകിയത്. റോളക്സ് എപ്പോൾ വരുമെന്നതിന് കാലം മറുപടി നൽകുമെന്നും എപ്പോൾ വന്നാലും അത് ചെയ്യുമെന്നും സൂര്യ പറഞ്ഞു. കമൽ ഹാസൻ നായകനായ വിക്രത്തിൽ റോളക്സ് എന്ന വില്ലൻ കഥാപാത്രമായി അതിഥി വേഷത്തിലാണ് സൂര്യ അഭിനയിച്ചത്. സൂററായ് പോട്രൂ എന്ന ചിത്രത്തിലൂടെ ഒട്ടേറെ അംഗീകാരങ്ങളാണ് സൂര്യയെ തേടിയെത്തിയത്. മികച്ച നടനുള്ള ദേശീയ പുരസ്‍കാരം വരെ ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ നേടിയെടുത്ത സൂര്യ ഇതിന്റെ നിർമ്മാതാവ് കൂടിയാണ്. സുധ കൊങ്ങരയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള് കീഴടക്കാൻ…
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്‍കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയുടെ പിതാവായി കണക്കാക്കപ്പെടുന്ന ധുന്ദിരാജ് ഗോവിന്ദ് ഫാൽക്കെയുടെ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ/മ്യൂസിക് അവകാശം…
This website uses cookies.