മലയാളത്തിലെ പ്രശസ്ത നടനായ കലാഭവൻ ഷാജോൺ, ഒരു സംവിധായകനെന്ന നിലയിൽ കൂടി കഴിവ് തെളിയിച്ചയാളാണ്. മിമിക്രിയിൽ നിന്ന് സിനിമയിലെത്തിയ അദ്ദേഹം പിന്നീട് ഹാസ്യ നടനായും വില്ലനായും സഹനടനായും നായകനായും വരെ അഭിനയിച്ച് പ്രേക്ഷകരുടെ കയ്യടി നേടി, ഒട്ടേറെ ശ്രദ്ധേയ ചിത്രങ്ങളുടെ ഭാഗമായ ഷാജോണിന്റെ കരിയർ തന്നെ മാറ്റി മറിച്ചത് മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം ദൃശ്യത്തിലെ സഹദേവനെന്ന പോലീസ് ഓഫീസർ കഥാപാത്രമാണ്. ഈ നെഗറ്റിവ് വേഷം വലിയ കയ്യടിയാണ് ഷാജോണിന് നേടിക്കൊടുത്തത്. അതിൽ തന്നെ മോഹൻലാൽ കഥാപാത്രമായ ജോര്ജുകുട്ടിയെ പോലീസ് സ്റ്റേഷനിൽ വെച്ച് സഹദേവൻ മർദ്ദിക്കുന്ന സീൻ സൂപ്പർ ഹിറ്റായി മാറി. ഫൈറ്റ് മാസ്റ്റർ പോലുമില്ലാതെ എടുത്ത ആ സീനിൽ തന്നെ സഹായിച്ചത് മുഴുവൻ ലാലേട്ടൻ ആയിരുന്നുവെന്നും അതിന്റെ ക്രെഡിറ്റ് മൊത്തം ലാലേട്ടനാണെന്നും ഷാജോൺ പറയുന്നു.
ഇത് കൂടാതെ ഒപ്പം എന്ന ചിത്രത്തിലും മോഹൻലാലുമായി ഒരു സംഘട്ടന രംഗത്തിൽ ഷാജോൺ പ്രത്യക്ഷപ്പെടുകയും അത് സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. സംഘട്ടന രംഗങ്ങൾ അഭിനയിക്കാൻ ഏറ്റവും സുഖം ലാലേട്ടന്റെ ഒപ്പമാണെന്നും അത്രയ്ക്ക് ടൈമിങ്ങും ഫ്ലെക്സിബിലിറ്റിയുമാണ് അദ്ദേഹത്തിനെന്നും ഷാജോൺ പറയുന്നു. അദ്ദേഹത്തിന്റെ ഒരിടി പോലും നമ്മുക്ക് കൊള്ളില്ല എന്നും, നമ്മളെ അത്രമാത്രം കെയർ ചെയ്തു കൊണ്ടാണ് അദ്ദേഹം സംഘട്ടന രംഗങ്ങൾ അതിമനോഹരമാക്കുന്നതെന്നും ഷാജോൺ വെളിപ്പെടുത്തി. ആ കാര്യത്തിൽ പൃഥ്വിരാജ് സുകുമാരനും ലാലേട്ടനെ പോലെ തന്നെയാണെന്നും, നല്ല ടൈമിംഗാണ് രാജുവിനെന്നും ഷാജോൺ വിശദീകരിക്കുന്നു. കടുവ എന്ന ചിത്രത്തിലെ രാജുവുമായുള്ള സംഘട്ടന രംഗത്തിലൊന്നും തനിക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായില്ലെന്നും ഷാജോൺ പറഞ്ഞു. ക്യാൻ ചാനൽ മീഡിയക്കു നൽകിയ അഭിമുഖത്തിലാണ് ഷാജോൺ ഇത് തുറന്ന് പറഞ്ഞത്.
ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ മൂന്നു മാസങ്ങൾക്കു മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ…
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
This website uses cookies.