[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിജയ്ക്ക് ഇതെങ്ങനെ സാധിക്കുന്നു; ദളപതി വിജയ്‌യെ കുറിച്ചുള്ള വിക്രമിന്റെ വാക്കുകൾ വൈറലാവുന്നു

ചിയാൻ വിക്രം നായകനായി എത്തിയ കോബ്ര എന്ന ചിത്രം ഇന്നാണ് ആഗോള റിലീസായി എത്തിയത്. ഇമൈക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോബ്രയുടെ റിലീസിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വിറ്ററില്‍ ആരാധകരോട് സംവദിക്കവേ തമിഴകത്തിന്റെ ദളപതി വിജയെ കുറിച്ച് വിക്രം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. വിജയ്‌യുടെ നര്‍മബോധം വളരെ വലുതാണെന്നും അത് തനിക്ക് എപ്പോഴും ഇഷ്ടമാണെന്നും വിക്രം പറയുന്നു. ഏത് സാഹചര്യത്തില്‍ ആയാലും, വളരെ നിശബ്ദനായി ഇരുന്നു കൊണ്ട്, ചിലപ്പോൾ ഒരു തമാശ പറഞ്ഞു കൊണ്ട് അദ്ദേഹം ആ സാഹചര്യത്തെ ലഘൂകരിക്കുമെന്നും വിക്രം പറയുന്നു. മികച്ച നടനും കലാകാരനുമാണ് വിജയ് എന്നും, നൃത്തത്തിന് റിഹേഴ്സൽ പോലും വേണ്ടാത്ത നടനാണ് അദ്ദേഹമെന്നും വിക്രം പറഞ്ഞു.

മറ്റുള്ള നടൻമാര്‍ പലപ്പോഴും റിഹേഴ്സൽ നടത്തിയതിനു ശേഷമായിരിക്കും നൃത്തമുൾപ്പെടുന്ന ഷോട്ടിന് പോകുക. പക്ഷെ വിജയ് അവിടെയിരുന്ന് ആ നൃത്ത ചുവടുകൾ കണ്ട് മാത്രം പഠിച്ചിട്ട്, നേരെ പോയി അത് പെര്‍ഫോം ചെയ്യുമെന്നും അദ്ദേഹം സ്‍പെഷ്യലാണെന്നും വിക്രം വിശദീകരിക്കുന്നു. ഇത്രയും അനായാസമായി വിജയ്ക്ക് ഇതെങ്ങനെ ചെയ്യാൻ സാധിക്കുന്നുവെന്ന് ചിന്തിച്ച് താൻ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ടെന്നും വിക്രം വെളിപ്പെടുത്തി. ഒരുപിടി വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രമെത്തുന്ന കോബ്ര എന്ന പുതിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കെ ജി എഫ് സീരിസിലൂടെ ജനപ്രീതി നേടിയ ശ്രീനിധി ഷെട്ടിയാണ് നായികാ വേഷത്തിൽ എത്തിയിരിക്കുന്നത്.

ഫോട്ടോ കടപ്പാട്: ട്വിറ്റർ

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.